Aadu 3
Aadu 3ഫെയ്സ്ബുക്ക്

പൂരം കൊടിയേറി മക്കളേ..! 'ആട് ത്രീ' ടൈം ട്രാവല്‍ കഥ? റിലീസ് തിയ്യതി പുറത്തു വിട്ട് പുതിയ പോസ്റ്റർ

ക്യാപ്ഷന്‍ തന്നെ കണ്‍ഫ്യൂഷനാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ
Published on

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആട് ത്രീ. ആദ്യ രണ്ട് ഭാഗവും നെഞ്ചേറ്റിയ ആരാധകര്‍ പാപ്പന്റേയും സംഘത്തിന്റേയും മൂന്നാം വരവിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇതുവരെ കണ്ടതൊന്നുമല്ല വരാനിരിക്കുന്നത് എന്നാണ് പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നത്.

ആട് ത്രീയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ട് പുതിയ പോസ്റ്റര്‍ പങ്കിട്ടിരിക്കുകയാണ് ആരാധകര്‍. ജയസൂര്യയുടെ ജന്മദിനമായ ഇന്ന് ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണ് ആട് ത്രീയുടെ പോസ്റ്റര്‍.

2026 മാര്‍ച്ച് 19 നാണ് ആട് ത്രീയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകാംഷ ജനിപ്പിക്കുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് കാലത്തിലുള്ള ആടിനെയാണ് ചിത്രത്തിലുള്ളത്. ആദ്യത്തേതില്‍ പഴയ കാലത്ത് കുതിരപ്പുറത്തേറിയ പോരാളികളില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ആടാണുള്ളത്. രണ്ടാമത്തേതില്‍ പാപ്പനും ടീമുമാണ് ആടിന് പുറകിലുള്ളത്. എന്നാല്‍ മൂന്നാമത്തെ ചിത്രത്തിലുള്ളത് ഭാവിയില്‍ നിന്നുള്ള ആടാണ്.

മൂന്ന് കാലഘട്ടത്തിലൂടെയുള്ള ആടിന്റെ യാത്രയുടെ കഥ പറയുന്ന കഥയാണ് ആട് ത്രീയെന്നാണ് കരുതപ്പെടുന്നത്. ചിത്രമൊരു ടൈം ട്രാവല്‍ കഥയായിരിക്കുമെന്നാണ് പുതിയ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ജയസൂര്യ ഷാജി പാപ്പനായി തിരികെ വരുമ്പോള്‍ ആരൊക്കെയാകും പുതുതായി ഈ ലോകത്തേക്ക് എത്തുകയെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഭൂതകാലം വര്‍ത്തമാനമാകുമ്പോള്‍ ഭാവി ഭൂതകാലത്തെ മാറ്റുമെന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഇത് തന്നെ കണ്‍ഫ്യൂഷനാക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ തമാശയായി പറയുന്നത്. മിഥുവന്‍ മാനുവല്‍ തോമസ് ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മാണം.

Summary

New poster of Aadu 3 reveals the release date. Poster suggests a timetravel movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com