മഞ്ഞുമൂടിയ കശ്മീരിൽ ഹണിമൂൺ ആഘോഷിച്ച് മൗനി റോയും സൂരജും; സ്നോ ബൈക്കിങ് ചിത്രങ്ങൾ 

കശ്മീരിന്റെ പശ്ചാതലത്തിൽ മനോഹര ചിത്രങ്ങൾ മൗനി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ശ്മീരിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ബോളിവുഡ് നടി മൗനി റോയിയും മലയാളി വ്യവസായി സൂരജ് നമ്പ്യാരും. മഞ്ഞിൽ പൊതിഞ്ഞ കശ്മീരിന്റെ പശ്ചാതലത്തിൽ മനോഹര ചിത്രങ്ങൾ മൗനി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സ്നോ ബൈക്കിങ്ങിന്റെ ചിത്രങ്ങൾ സൂരജും പങ്കുവച്ചു. 

ശ്രീനഗറിൽ നിന്ന് 57 കിലോമീറ്റർ അകലെ മഞ്ഞിൽ പൊതിഞ്ഞ ഗുൽമർഗിലേക്കാണ് മൗനിയും സൂരജും ഹണിമൂൺ ആഘോഷത്തിനായി എത്തിയിരിക്കുന്നത്. ചുറ്റും മഞ്ഞുമൂടിയ മലനിരകളുടെ കാഴ്ചയാണ് മൗനി പങ്കുവച്ച ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്.

ജനുവരി 27ന് ഗോവയിൽ വച്ചാണ് മൗനിയും സൂരജും വിവാഹിതരായത്. വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. കേരള രീതിയിലും ബം​ഗാളി രീതിയിലുമായിരുന്നു ഇവരുടെ വിവാഹം. ദുബായിൽ ബാങ്കറാണ് സൂരജ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com