'നാല് സിനിമയില്‍ അഭിനയിച്ചതിന്റെ പൈസ തരാനുണ്ട്; കാണുമ്പോഴൊക്കെ ഞാന്‍ ചോദിക്കും'; നിഖില പറഞ്ഞ നിര്‍മാതാവ് ആര്?

എനിക്ക് പറയാനുള്ളത് പറയാം. ചിലപ്പോള്‍ കോമഡിയായി അതങ്ങ് പോകും. പക്ഷെ കിട്ടേണ്ടവര്‍ക്ക് കൃത്യമായി കിട്ടും
Nikhila Vimal
Nikhila Vimal
Updated on
1 min read

മലയാള സിനിമയിലെ മുന്‍നിര നായികയാണ് നിഖില വിമല്‍. മറയില്ലാതെ, വെട്ടിത്തുറന്നു സംസാരിക്കുന്ന ശീലക്കാരിയാണ് നിഖില. അതുകൊണ്ട് തന്നെ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ആക്രമണവും നിഖിലയ്ക്ക് നേരിടേണ്ടി വരാറുണ്ട്. എങ്കിലും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതും മറയില്ലാതെ സംസാരിക്കുന്നതും വേണ്ടെന്ന് വെക്കാന്‍ തയ്യാറല്ല നിഖില വിമല്‍.

Nikhila Vimal
'പ്രിയം അത്ര മോശം അനുഭവമായിരുന്നുവോ?'; എന്തുകൊണ്ട് പിന്നീട് അഭിനയിച്ചില്ലെന്ന് വെളിപ്പെടുത്തി ദീപ നായര്‍

തനിക്ക് ഒരു നിര്‍മാതാവ് നാല് സിനിമകളുടെ പ്രതിഫല ബാക്കി തരാനുണ്ടെന്ന് പറയുന്ന നിഖിലയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖിലയുടെ വെളിപ്പെടുത്തല്‍. നിര്‍മാതാവിന്റെ പേര് പറയാതെയാണ് നിഖിലയുടെ വെളിപ്പെടുത്തല്‍.

Nikhila Vimal
'അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് പീഡിപ്പിച്ചു; എല്ലാ ആണുങ്ങളുടേയും ലിംഗം മുറിച്ച് കളയണമെന്ന് സ്ത്രീകള്‍ പറയില്ല': വൈബര്‍ ഗുഡ് ശ്രീദേവി

''എനിക്ക് ഇപ്പോഴും ആളുകളോട് മുഖം കറുത്ത് സംസാരിക്കാന്‍ പറ്റില്ല. അതിനാല്‍ ഞാന്‍ തെരഞ്ഞെടുത്ത സംസാര രീതിയാണ് സര്‍ക്കാസം. അതിന്റെ ഗുണം എന്തെന്നാല്‍ എനിക്ക് പറയാനുള്ളത് പറയാം. ചിലപ്പോള്‍ കോമഡിയായി അതങ്ങ് പോകും. പക്ഷെ കിട്ടേണ്ടവര്‍ക്ക് കൃത്യമായി കിട്ടും. അതുകൊണ്ട് ചിലപ്പോള്‍ എനിക്ക് അഹങ്കാരി ലേബല്‍ ഉണ്ടായേക്കാം. പക്ഷെ അതിനാല്‍ എന്നോട് അനാവശ്യ സംസാരങ്ങളും എന്നെ ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് ആക്കുന്നതും കുറവാണ്.'' നിഖില പറയുന്നു.

''ഇവിടെ തന്നെയുള്ളൊരു നിര്‍മാതാവ് എനിക്ക് പണം തരാനുണ്ട്. കണ്‍ട്രോളറായി ജോലി ചെയ്തിരുന്നു. മൂന്ന് നാല് സിനിമകളില്‍ പൈസ ബാക്കി തരാനുണ്ട്. അവസാനം ഞാന്‍ പറഞ്ഞു, നിങ്ങള്‍ പുതിയ വീട് വെക്കുന്നുണ്ടല്ലോ അതിലൊരു മുറി എനിക്ക് തന്നേക്കൂവെന്ന്. ഞാന്‍ വാടക തരേണ്ട കാര്യമില്ലല്ലോ. ഇപ്പോഴും എന്നെ കാണുമ്പോള്‍ അദ്ദേഹം അത് പറയും. ഞാനും അത് തന്നെ പറയും. എനിക്ക് എസിയൊക്കെയുള്ള മുറി മതി. ഇത്രയും പൈസ നിങ്ങള്‍ എനിക്ക് തരാനുണ്ട്. നിങ്ങളുടെ കയ്യില്‍ പൈസ ഇല്ലാത്തതു കൊണ്ടുമല്ല. ആ പണം കിട്ടിയില്ലെങ്കിലും കാണുമ്പോഴൊക്കെ പറയും.'' എന്നും നിഖില പറയുന്നു.

അതേസമയം, നിഖില നിര്‍മാതാവിന്റെ പേര് പറഞ്ഞില്ലെങ്കലിും സോഷ്യല്‍ മീഡിയ സ്വന്തം നിലയ്ക്ക് ആളെ കണ്ടെത്താന്‍ ഇറങ്ങിയിട്ടുണ്ട്. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയെക്കുറിച്ചാണ് നിഖില സംസാരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിഖില അഭിനയിച്ച നാല് സിനിമകളില്‍ ബാദുഷ ഭാഗമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ബാദുഷയ്‌ക്കെതിരെ ഹരീഷ് കണാരന്‍ ഉന്നയിച്ച ആരോപണത്തേയും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയ സംശയം ഉന്നയിക്കുന്നത്.

എന്നാല്‍ ബാദുഷ തന്നെയാകണമെന്ന് നിര്‍ബന്ധമില്ലെന്ന് മറ്റ് ചിലര്‍ പറയുന്നു. മറ്റേതെങ്കിലും നിര്‍മാതാവായിരിക്കാമെന്ന് അവര്‍ പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും നിര്‍മാതാവിലേക്ക് എത്തിയവര്‍ വേറേയുമുണ്ടെന്നും, അടിസ്ഥാനരഹിതമായി ഒരാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അവര്‍ പറയുന്നു.

Summary

Nikhila Vimal talks about a producer who still hadn't paid for four movies. Social media says its Badusha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com