'പുച്ഛം സ്റ്റാർ നിഖില വിമൽ! എന്നാലും ഇങ്ങനെയുണ്ടോ ഒരു പുച്ഛം'; 'പെണ്ണ് കേസ്' ഒടിടി റിലീസിന് പിന്നാലെ നടിയ്ക്ക് ട്രോൾ

ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Pennu Case
Pennu Caseഇൻസ്റ്റ​ഗ്രാം
Updated on
1 min read

നിഖില വിമൽ കേന്ദ്ര കഥാപാത്രമായെത്തി ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രമാണ് പെണ്ണ് കേസ്. തിയറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അടുത്തിടെ ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ഒടിടി റിലീസിലും ചിത്രത്തിന് മികച്ച പ്രതികരണം നേടാനായില്ല. പ്രധാനമായും ചിത്രത്തിന്റെ കഥയ്ക്കെതിരെയാണ് വിമർശനങ്ങളുയരുന്നത്.

ഹക്കിം ഷാജഹാൻ, അജു വർ​ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നാടെങ്ങും നടന്ന് വിവാഹത്തട്ടിപ്പ് നടത്തുന്ന ഒരു യുവതിയായാണ് നിഖില ചിത്രത്തിലെത്തിയത്. നവാ​ഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

നിഖില വിമലിനെ വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. ഈ സിനിമയിലൂടെ പുച്ഛം സ്റ്റാർ ആയിരിക്കുകയാണ് നിഖില. 'പൊലീസ് പിടിച്ചാൽ പുച്ഛം.. കല്യാണം കഴിച്ചാൽ പുച്ഛം..ആദ്യരാത്രി പുച്ഛം..പുച്ഛം സ്റ്റാർ നിഖില വിമൽ', 'വിഷമം വന്നാൽ പുച്ഛം...അത്ഭുതം തോന്നിയാൽ പുച്ഛം.. പുച്ഛത്തിന്റെ ബ്രാൻഡ് അംബാസിഡർ', 'എന്നാലും ഇങ്ങനെയും ഉണ്ടോ ഒരു പുച്ഛം', 'പുച്ഛം സ്റ്റാർ നിഖില വിമൽ'- എന്നൊക്കെയാണ് സിനിമയ്ക്ക് താഴെ വരുന്ന കമന്റുകൾ.

'നിഖില വിമൽ എപ്പോഴത്തെയും പോലെ തുടക്കം മുതൽ അവസാനം വരെ ഒരേ എക്സ്പ്രഷൻ എന്നൊക്കെ കുറിക്കുന്നവരും കുറവല്ല'. ബിന്ദു, ദുർഗ, സൂസൻ, രോഹിണി എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലുമാണ് നിഖില ചിത്രത്തിലെത്തുന്നത്.

Pennu Case
Pennu Caseഇൻസ്റ്റ​ഗ്രാം
Pennu Case
'ആട് ഫ്രാഞ്ചൈസ് ഞാന്‍ അവസാനിപ്പിക്കുകയാണ്; വിഷമമുണ്ട്, പക്ഷെ അതാണ് ശരി'; വെളിപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്

പൊലീസ് വേഷത്തിലെത്തുന്ന ഹക്കീം ഷാജഹാനും വഞ്ചിതരായ ഭർത്താക്കന്മാരായെത്തുന്ന രമേശ് പിഷാരടി, അജു വർഗീസ്, ഇർഷാദ് അലി, അഖിൽ കവലയൂർ, ഹരി പത്തനാപുരം എന്നിവരുടെ കഥാപാത്രങ്ങൾ ചിരി പടർത്തിയിരുന്നു.

Pennu Case
ആണ്‍-പെണ്‍ ഭേദമില്ലാതെ പുതുമുഖങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യും, ശേഷം വലിച്ചെറിയും; ന്യായീകരിച്ച നടിയെക്കുറിച്ചും തനുശ്രീ ദത്ത

ഇ4 എക്സ്പിരമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേഷ് കെ ആർ, രാജേഷ് കൃഷ്ണ, സിവി സാരധി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അങ്കിത് മേനോൻ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

Summary

Cinema News: Actress Nikhila Vimal trolled after Pennu Case OTT release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com