നടി നികിത റാവലിനെ വീട്ടുജോലിക്കാരന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, ചുറ്റിലും ഗുണ്ടകള്‍; 3.5 ലക്ഷം രൂപ തട്ടിയെടുത്തു

നടി നികിത റാവലിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 3.5 ലക്ഷം രൂപ തട്ടിയെടുത്തു
നികിത റാവൽ, ഇൻസ്റ്റ​ഗ്രാം
നികിത റാവൽ, ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മുംബൈ:  നടി നികിത റാവലിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 3.5 ലക്ഷം രൂപ തട്ടിയെടുത്തു. നടിയുടെ വസതിയില്‍ വച്ച് വീട്ടുജോലിക്കാരില്‍ ഒരാളാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. ഗുണ്ടകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടുജോലിക്കാരന്‍ പണം കവര്‍ന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. നടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഒന്നിലധികം ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായും ജീവന്‍ ഭയന്ന് പണം നല്‍കുകയായിരുന്നുവെന്നും നടി പറഞ്ഞു. വീട്ടിലെ മറ്റു ജോലിക്കാര്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. 
സ്വന്തം വീട്ടിലെ ജീവനക്കാരനാണ് കവര്‍ച്ച നടത്തിയതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും താന്‍ ഞെട്ടിപ്പോയെന്നും അവര്‍ പറഞ്ഞു.

 ''ചിലര്‍ ആദ്യം വിശ്വാസം നേടിയെടുക്കുകയും അത് ഇത്രത്തോളം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതില്‍ ഖേദമുണ്ട്. ഒന്നിലധികം ഗുണ്ടകള്‍ കഴുത്തില്‍ കത്തിയുമായി ഭീഷണിപ്പെടുത്തി തോക്കിന് മുനയില്‍ നിര്‍ത്തുമ്പോള്‍ ശരിക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരുപാട് കഷ്ടപ്പെട്ട് വാങ്ങിയ ആഭരണങ്ങള്‍ക്കൊപ്പം 3.5 ലക്ഷം രൂപയും അവര്‍ അപഹരിച്ചു''- അവര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com