'സേ ഇറ്റ് എന്ന് പറഞ്ഞ് ഗിയറു കേറ്റിവിട്ട പുള്ളി, കേരളം കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി?'

പാര്‍വതി തിരുവോത്തുമായി ബന്ധപ്പെട്ട കസബ വിവാദവുമായി ചേര്‍ത്താണ് നിതിന്റെ വിമര്‍ശനം
Nithin Renji Panicker against  geetu mohandas
ഗീതു മോഹന്‍ദാസ്, നിതിന്‍ രഞ്ജി പണിക്കര്‍
Updated on
1 min read

യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ടോക്‌സിക്. സൂപ്പര്‍ഹിറ്റായ കെജിഎഫിന് ശേഷം യഷ് വീണ്ടും മാസ് ആക്ഷന്‍ ഹീറോ ആയി എത്തുന്നതാണ് ചിത്രം. യഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരുന്നു. പിന്നീലെ ഗീതു മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കസബ ഡയറക്ടര്‍ നിതിന്‍ രഞ്ജി പണിക്കര്‍.

പാര്‍വതി തിരുവോത്തുമായി ബന്ധപ്പെട്ട കസബ വിവാദവുമായി ചേര്‍ത്താണ് നിതിന്റെ വിമര്‍ശനം. സ്ത്രീ വിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീ ശരീരത്തെ വസ്തുവല്‍ക്കരിക്കുന്ന ആണ്‍നോട്ടങ്ങളില്ലാത്ത, കസബയിലെ ആണ്‍മുഷ്‌ക് മഷിയിട്ടു നോക്കിയാലും കാണാത്ത രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്‌കാരം. സേ ഇറ്റ് സേ ഇറ്റ് എന്നുപറഞ്ഞ് ഗിയറു കേറ്റിവിട്ട പുള്ളി പക്ഷേ സ്റ്റേറ്റ് കടന്നപ്പോള്‍ അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി.? - ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നിതിന്‍ കുറിച്ചു. ടോക്‌സിക് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്.

SMONLINE

ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് പോസ്റ്റ്. മമ്മൂട്ടിയെ നായകനാക്കി നിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കസബ. ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ പാര്‍വതി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സിനിമയുടെ പേര് എടുത്തുപറയാതെയാണ് പാര്‍വതി ആദ്യം വിമര്‍ശനം ഉന്നയിച്ചത്. ഗീതു മോഹന്‍ദാസ് പറഞ്ഞതിനെ തുടര്‍ന്നാണ് താരം പേരെടുത്തു പറഞ്ഞത്. ഇതേക്കുറിച്ചാണ് നിതിന്‍ കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Toxic, Honey Bhaskaran, Thanmathra
Parvathy, Geethu Mohandas
Geethu Mohandas, Parvathy Thiruvothu
'Toxic' box office collection Day 1: Yash and Kiara Advani film crosses Rs 150 crore
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com