കണ്ണമ്മയായി നിത്യ മേനോൻ, റൂബിയായി തെലുങ്കിൽ സംയുക്തയുടെ അരങ്ങേറ്റം 

അയ്യപ്പൻ നായരുടെ ഭാര്യയാണ് സിനിമയിൽ കണ്ണമ്മ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

മലയാളത്തിൽ ഏറെ ഹിറ്റായ അയ്യപ്പനും കോശിയും  തെലുങ്കിലെത്തുപ്പോൾ സിനിമയിലെ ശ്രദ്ധേയ കഥാപാത്രമായ കണ്ണമ്മയെ നടി നിത്യ മേനോൻ അവതരിപ്പിക്കും. മലയാളത്തിൽ നടി ഗൗരി നന്ദയാണ് ഈ വേഷം അവതരിപ്പിച്ചത്. ഏറെ അഭിനന്ദനങ്ങൾ നേടിയതായിരുന്നു ​ഗൗരിയുടെ പ്രകടനം. അയ്യപ്പൻ നായരുടെ ഭാര്യയാണ് സിനിമയിൽ കണ്ണമ്മ.

കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോൻ ആണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയായിരിക്കും ചിത്രം. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ പവൻ കല്യാണും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ റാണയുമാണ് തെലുങ്കിൽ അവതരിപ്പിക്കുക. 

ഭീംല നായക് എന്നാണ് തെലുങ്കിൽ ചിത്രത്തിന്റെ പേര്. അയ്യപ്പൻ നായരുടെ കഥാപാത്രത്തിന്റെ പേരാണ് തെലുങ്കിൽ ഇത്. ഡാനിയൽ ശേഖർ എന്നാണ് കോശി കുര്യന്റെ കഥാപാത്രത്തിന് തെലുങ്കിൽ പേര്. ചിത്രം ജനുവരി 12ന് തിയറ്ററുകളിലെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER