ഒരുങ്ങിയിരുന്നോ, ഒരു അഡാര്‍ ഐറ്റം വരുന്നുണ്ട്...; വിനീതിന്റെ സംവിധാനത്തില്‍ നിവിന്‍; സിനിമ ഉടനെന്ന് നിവിന്‍ പോളി

കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്
Nivin Pauly and Vineeth Sreenivasan
Nivin Pauly and Vineeth Sreenivasanഇന്‍സ്റ്റഗ്രാം
Updated on
1 min read

മലയാളത്തിലെ ഹിറ്റ് സംവിധായകന്‍-നായകന്‍ കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ നിവിനെ അവതരിപ്പിച്ച വിനീത് പിന്നീട് തട്ടന്‍മറയത്ത് അടക്കമുള്ള സിനിമകളിലൂടെ നിവിന് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ പിറന്നത് മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളാണ്. നിവിനും വിനീതും വീണ്ടുമൊരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Nivin Pauly and Vineeth Sreenivasan
'ആസിഫിക്കയേക്കാള്‍ കൂടുതല്‍ പൈസ ചോദിച്ചുവെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി; പടം പേസും!'; സൈബര്‍ ആക്രമണങ്ങളോട് നസ്ലെന്‍

ആ കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. താനും വിനീതും വീണ്ടും കൈ കോര്‍ക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു നിവിന്‍ പോളി ഇക്കാര്യം പുറത്ത് വിട്ടത്.

Nivin Pauly and Vineeth Sreenivasan
'ഇര പിടിക്കാന്‍ വല നെയ്ത് അയാള്‍ കാത്തിരിപ്പുണ്ട്'; ആകാംക്ഷയായി കളങ്കാവല്‍ പോസ്റ്റര്‍

''വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ എന്റെ കാമിയോ റോളിനുള്ള പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ വിനീത് എന്നെ വിളിച്ചിരുന്നു. നമ്മള്‍ കുറച്ച് നേരത്തെ ഒരു പടം ചെയ്യേണ്ടതായിരുന്നു. വളരെ വൈകിപ്പോയി, ഒരെണ്ണം ചെയ്യാമെന്ന് പറഞ്ഞു. സെപ്തംബറില്‍ വിനീതിന്റെ സിനിമ ഇറങ്ങിയ ശേഷം ഞാനുമായി ഒരു സിനിമ ഉണ്ടാകും. അതിന്റെ പ്ലാനിങ് നടക്കുന്നുണ്ട്. എന്റര്‍ടെയ്‌നര്‍ സിനിമ ആയിരിക്കും'' എന്നാണ് നിവിന്‍ പോളി പറയുന്നത്.

ആരാധകര്‍ നിവിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. ചിത്രത്തിലെ നിവിന്റെ അതിഥി വേഷം വലിയ ഹിറ്റായി മാറിയിരുന്നു. അതേസമയം നിവിനെ നായകനാക്കി വിനീത് അവസാനമായി സംവിധാനം ചെയ്ത ചിത്രം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ്. 2016 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.

കരം ആണ് വിനീതിന്റെ പുതിയ സിനിമ. നോബിള്‍ ബാബു തോമസ് ആണ് സിനിമയിലെ നായകന്‍. വിനീതും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മാണം. നോബിള്‍ തന്നെയാണ് സിനിമയുടെ രചനയും. സെപ്തംബര്‍ 25ന് പുറത്തിറങ്ങുന്ന സിനിമ ത്രില്ലര്‍ ആണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് വിനീത് ത്രില്ലര്‍ സിനിമയിലേക്ക് തിരിച്ചു പോകുന്നത്. അതേസമയം ഡിയര്‍ സ്റ്റുഡന്റ്‌സ് ആണ് നിവിന്‍ പോളിയുടെ പുതിയ സിനിമ. നയന്‍താര നായികയാകുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

Summary

Vineeth Sreenivasan is going to direct Nivin Pauly again. last they worked as hero and director in Jacobinte Sworgarajyam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com