കാത്തിരിപ്പിനൊടുവിൽ 'തുറമുഖം' തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു 

മാർച്ച് 10ന് നിവിൻ പോളി നായകനാകുന്ന തുറമുഖം തിയേറ്ററുകളിലേക്ക് 
തുറമുഖം റിലീസ് മാർച്ച് 10ന്/ ചിത്രം ഫെയ്‌സ്‌ബുക്ക്
തുറമുഖം റിലീസ് മാർച്ച് 10ന്/ ചിത്രം ഫെയ്‌സ്‌ബുക്ക്
Updated on: 
1 min read

കാത്തിരിപ്പിനൊടുവിൽ നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' തിയേറ്ററുകളിലേക്ക്. മാർച്ച് പത്തിനാണ് സിനിമയുടെ റിലീസ്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'എല്ലാ തടസങ്ങളും മാറ്റികൊണ്ട് തുറമുഖം എത്തുന്നു. മാർച്ച് 10 മുതൽ മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തുന്നു' എന്ന് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് ലിസ്റ്റിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. 2021 മെയ് മാസം സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് കാരണം റിലീസ് തീയതി നീട്ടി. പിന്നീട്ട് പല തവണ റിലീസ് തീയതി പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തകരാറു മൂലം വീണ്ടും റിലീസ് തീയതി മാറ്റിവെക്കുകയായിരുന്നു. 

ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിൽ പോളി അവതരിപ്പിക്കുന്നത്. പല ലുക്കിൽ നിവിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുപതുകളിലെയും നാൽപതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി ചിത്രത്തിൽ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. നിവിനെ കൂടാതെ ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, തുടങ്ങിയ വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപൻ ചിദംബരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER