ഈസ്റ്റർ സമ്മാനവുമായി നിവിൻ പോളി, പുതിയ സിനിമ പ്രഖ്യാപിച്ചു

'താരം' എന്നു പേരു നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദാണ്
നിവിൻ പോളി/ ഫയല്‍ ചിത്രം
നിവിൻ പോളി/ ഫയല്‍ ചിത്രം
Updated on
1 min read

രാധകർക്ക് ഈസ്റ്റർ സമ്മാനവുമായി നടൻ നിവിൻ പോളി. തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചാണ് താരം ഈസ്റ്റർ കളറാക്കിയത്. 'താരം' എന്നു പേരു നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദാണ്. സെലിബ്രേഷൻ മൂഡിലുള്ളതാണ് പോസ്റ്റർ. 

കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിവേക് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. കുടുംബപ്രേക്ഷകര്‍ക്കും രസിക്കുന്ന ഒരു റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് പുറത്തുവരുന്ന സൂചനകൾ. 

പ്രദീഷ് എം വര്‍മ്മയാണ് ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്. എഡിറ്റിംഗ് അര്‍ജു ബെന്‍. സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്റ്റര്‍). സൗണ്ട് മിക്സ് വിഷ്‍ണു ഗോവിന്ദ്. മനു മഞ്ജിത്ത്, ഹരിനാരായണന്‍ ബി കെ എന്നിവരുടേതാണ് വരികള്‍. നിവിൻ പോളിയുടേതായി നിരവധി സിനിമകളാണ് പുറത്തുവരാനുള്ളത്. രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്‍ണയുടെ പടവെട്ട്, രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ കനകം കാമിനി കലഹം എന്നിവ റിലീസിന് തയാറെടുത്തിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com