

സര്‍വ്വം മായയുടെ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് നിവിന്‍ പോളി. ആറ് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയുടെ സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് നിവിന്‍ പോളി ഫീല്‍ഡ് ഔട്ടായെന്ന് പോലും പലരും പരിഹസിച്ചിരുന്നു. എന്നാല്‍ നിവിന്‍ പോളിയെ മലയാളി ഒരിക്കലും സ്‌നേഹിക്കാതിരുന്നിട്ടില്ലെന്നും, നിവിന്റെ തിരിച്ചുവരവിനായി അവര്‍ കാത്തിരിക്കുകയായിരുന്നു എന്നും വ്യക്തമാക്കുകയാണ് സര്‍വ്വം മായയുടെ വിജയം.
റിലീസ് ചെയ്ത് പത്താം നാളില്‍ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് സര്‍വ്വം മായ. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ഇതിനോടകം തന്നെ സര്‍വ്വം മായ മാറിയിട്ടുണ്ട്. കൂടെ ഇറങ്ങിയ സിനിമകളൊക്കെ പരാജയപ്പെടുകയും അടുത്ത് വലിയ റിലീസെന്നും ഇല്ലെന്നതും സര്‍വ്വം മായയ്ക്ക് ബോക്‌സ് ഓഫീസില്‍ ലോങ് റണ്ണ് ലഭിക്കുന്നതിനുള്ള അനുകൂല കാരണങ്ങളാണ്. അതിനാല്‍ വലിയൊരു ഫൈനല്‍ കളക്ഷനിലായിരിക്കും സര്‍വ്വം മായ ഓട്ടം അവസാനിപ്പിക്കുക എന്നുറപ്പാണ്.
അതേസമയം പ്രേക്ഷകര്‍ക്ക് തന്നോട് ഇത്രയും സ്‌നേഹമുണ്ടെന്ന് കരുതിയിരുന്നില്ലെന്നാണ് നിവിന്‍ പോളി പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി മനസ് തുറന്നത്. ''ഇത്രയധികം സ്‌നേഹവും കെയറിങ്ങും വൈകാരികവുമാണ് എന്നോടുള്ള ഇഷ്ടമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പരിചയമുള്ളവരും ഇല്ലാത്തവരുമായവര്‍ അയയ്ക്കുന്ന മെസേജുകളും മറ്റും വായിക്കുമ്പോള്‍ ഞാനതു തിരിച്ചറിയുന്നു'' താരം പറയുന്നു. സര്‍വ്വം മായ കണ്ട ശേഷം അമ്മ വിളിച്ചതിനെക്കുറിച്ചും നിവിന്‍ പോളി സംസാരിക്കുന്നുണ്ട്.
''സര്‍വ്വം മായ തിയറ്ററില്‍ പോയി കണ്ടിറങ്ങിയതിനു ശേഷം മമ്മി എന്നെ വിളിച്ചു. 'മോനേ, നിന്നെ ജനം ഇത്രയും സ്‌നേഹിക്കുന്നുണ്ടോ. എനിക്കു പോലും വിശ്വസിക്കാനാവുന്നില്ല.' എന്നാണ് പറഞ്ഞത്. ഇതൊന്നും ചെറിയ കാര്യമായി കരുതാനാവില്ല. പ്രേക്ഷകരുടെ ഈ വലിയ സ്‌നേഹത്തിനും കരുതലിനും എങ്ങനെ പ്രത്യുപകാരം ചെയ്യുമെന്നറിയാതെ ഞാന്‍ കൈക്കുപ്പി നില്‍ക്കുന്നു. ഇനി അവരെ സന്തോഷിപ്പിക്കുന്ന സിനിമകള്‍ ചെയ്ത് അവര്‍ക്കൊപ്പം മുന്നോട്ടു പോകണം. അതാണ് ആഗ്രഹം. പ്രേക്ഷകരെ മറന്ന് ഒരു കളിക്കും ഇനി ഞാനില്ല'' എന്നാണ് നിവിന്‍ പോളി പറയുന്നത്.
നേരത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ നിവിന്‍ പോളി അതിഥി വേഷത്തിലെത്തിയിരുന്നു. ഈ രംഗം വലിയ ഹിറ്റായി മാറി. സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തില്‍ പോലും നിര്‍ണായകമായിരുന്നു നിവിന്‍ പോളിയുടെ അതിഥി വേഷം. അതേക്കുറിച്ചും അഭിമുഖത്തില്‍ നിവിന്‍ പോളി സംസാരിക്കുന്നുണ്ട്.
''വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയില്‍ 20 മിനിറ്റ് അതിഥി വേഷം ചെയ്തപ്പോള്‍ തിയറ്ററില്‍ ഉണ്ടായ പ്രതികരണം എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി ചില പരാജയങ്ങള്‍ വന്നിട്ടും, പ്രേക്ഷകര്‍ എന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി തോന്നി. അതു പോലെ വിനീത് ശ്രീനിവാസന്‍ എന്നെ കാണുമ്പോഴൊക്കെ ഉപദേശിക്കുമായിരുന്നു. 'നിവിന്‍, നിനക്ക് പ്രേക്ഷകര്‍ ഒരു സ്ഥാനം നല്‍കിയിട്ടുണ്ട് അത് മറന്നു പോകരുത് എന്ന്. ഈ പടം ഇറങ്ങിക്കഴിഞ്ഞ് വിനീത് വീണ്ടും വിളിച്ചപ്പോഴാണ് ആ വാക്കുകളുടെ അര്‍ത്ഥമെന്തെന്ന് എനിക്കു മനസ്സിലായത്'' എന്നാണ് നിവിന്‍ പോളി പറയുന്നത്.
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി-അജു വര്‍ഗീസ് കോമ്പോ ഒരുമിച്ച ചിത്രം കൂടിയാണ് സര്‍വ്വം മായ. റിയ ഷിബുവാണ് ചിത്രത്തിലെ നായിക. പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, മധു വാര്യര്‍, രഘുനാഥ് പലേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates