ഡ്യൂഡും പാപ്പനുമല്ല, ചെയ്യാന്‍ ആഗ്രഹിച്ചത് ഈ കഥാപാത്രം; പക്ഷെ മിഥുന്‍ സമ്മതിച്ചില്ലെന്ന് വിനായകന്‍

ജനപ്രീയ കഥാപാത്രങ്ങളിലൊന്നാണ് വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡ്
Vinayakan
Vinayakan
Updated on
1 min read

ആരാധകര്‍ കാത്തിരിക്കുകയാണ് ആട് ടീമിന്റെ മൂന്നാം വരവിനായി. പരാജയപ്പെട്ടൊരു സിനിമയ്ക്ക് മൂന്നാം ഭാഗം ഇറങ്ങുന്നുവെന്ന ലോകത്തെവിടേയും കേട്ടുകേള്‍വിയില്ലാത്തൊരു കഥയാണ് ആട് യൂണിവേഴ്‌സിന്റേത്. ഇത്തവണ പാപ്പനും സംഘവുമെത്തുന്നത് രണ്ട് ടൈം ലൈനില്‍ കഥ പറഞ്ഞു കൊണ്ടാണ്.

ആട് പരമ്പരയിലെ ജനപ്രീയ കഥാപാത്രങ്ങളിലൊന്നാണ് വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡ്. വിനായകന്റെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയ കഥാപാത്രം. ഡ്യൂഡിന്റെ രംഗങ്ങള്‍ക്ക് തീയേറ്ററില്‍ ലഭിച്ച സ്വീകാര്യത സമാനതകളില്ലാത്തതാണ്. അതേസമയം താന്‍ ചെയ്യാന്‍ ആഗ്രഹിച്ചത് മറ്റൊരു കഥാപാത്രത്തെയാണെന്നാണ് വിനായകന്‍ പറയുന്നത്.

ആട് ത്രീയുടെ പ്രൊമോഷന്റെ ഭാഗായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ മനസ് തുറന്നത്. സൈജു കുറുപ്പ് അവതരിപ്പിച്ച അറക്കല്‍ അബുവിന്റെ വേഷമാണ് താന്‍ ആഗ്രഹിച്ചതെന്നാണ് വിനായകന്‍ പറയുന്നത്. ഇക്കാര്യം മിഥുനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പക്ഷെ അദ്ദേഹം സമ്മതിച്ചില്ലെന്നും വിനായകന്‍ പറയുന്നു.

''കഥ മുഴുവന്‍ കേട്ടപ്പോള്‍ എനിക്ക് അറക്കല്‍ അബുവിന്റെ കഥാപാത്രം ചെയ്യാനായിരുന്നു ആഗ്രഹം. ഡ്യൂഡിനേക്കാള്‍ കിടിലം ക്യാരക്ടര്‍ അതാണെന്ന് വിചാരിച്ചു. മിഥുനോട് അത് പറയുകയും ചെയ്തു. അറക്കല്‍ അബുവിന്റെ റോള്‍ ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചു. പക്ഷെ അയാള്‍ അതിന് സമ്മതിച്ചില്ല. എന്നോട് ഡ്യൂഡ് ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഡ്യൂഡിനെ ഞാനും അബുവിനെ സൈജുവും അവതരിപ്പിച്ചത്. ഇപ്പോള്‍ അത് മാറാന്‍ പറ്റാത്ത അവസ്ഥയാണ്. അത്രമാത്രം ഞങ്ങളുടെ കഥാപാത്രങ്ങള്‍ ആള്‍ക്കാരുടെ ഇടയില്‍ രജിസ്റ്റര്‍ ആയിക്കഴിഞ്ഞു'' എന്നാണ് വിനായകന്‍ പറയുന്നത്.

Summary

Not Dude but Vinayakan wanted to play this character i Aadu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com