'ചാര്‍ലിയില്‍ ദുല്‍ഖറിനൊപ്പം ഓടിയ കുതിര'; ഓണം തൂക്കാന്‍ രണ്‍ബീര്‍ 'കബൂര്‍' ആയി ഫഹദ്; ഓടും കുതിര ചാടും കുതിര ട്രെയ്‌ലര്‍

ഓഗസ്റ്റ് 29 നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുക
Odum Kuthira Chadum Kuthira
Odum Kuthira Chadum Kuthiraവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'ഓടും കുതിര ചാടും കുതിര'യുടെ ടീസര്‍ പുറത്തു വിട്ടു. അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് ഉറപ്പു നല്‍കുന്നതാണ് ട്രെയ്‌ലര്‍. ഫഹദും കല്യാണിയും കരിയറില്‍ ആദ്യമായി ഒരുമിക്കുന്ന സിനിമയിലെന്ന നിലയിലും ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയ്ക്ക് ശേഷം അല്‍ത്താഫ് ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര.

Odum Kuthira Chadum Kuthira
'ഇനി വീട്ടിൽ പോയിട്ട് ഞാൻ കാലിൽ വീഴണം'; ക്ഷേത്രത്തിൽ വച്ച് കാല് തൊട്ട് വണങ്ങിയ ശാലിനിയോട് അജിത്, വിഡിയോ വൈറൽ

ഫഹദും കല്യാണിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിവാഹത്തെ ചുറ്റിപ്പറ്റി കഥ പറയുന്ന സിനിമ റൊമാന്‍സും കോമഡിയുമെല്ലാം നിറഞ്ഞ ഫെസ്റ്റിവല്‍ ചിത്രമായിരിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഒരിടവേളയ്ക്ക് ശേഷമാണ് ഫഹദ് മുഴുനീള കോമഡി വേഷം ചെയ്യുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 29 നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുക.

Odum Kuthira Chadum Kuthira
23-ാം വയസില്‍ മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ നിര്‍മാതാവ്; എന്നും വിവാദങ്ങള്‍ കൂടെ; ആരാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍?

ഫഹദിനും കല്യാണിയ്ക്കും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, വിനയ് ഫോര്‍ട്ട്, രേവതി പിള്ള, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ ആണ് സിനിമയുടെ നിര്‍മാണം. ജിന്റോ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അഭിനവ് സുന്ദര്‍ നായിക് ആണ്.

Summary

Odum Kuthira Chadum Kuthira starring Fahadh Faasil and Kalyani Priyadarshan to be released on August 29. Trailer promises a fun ride.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com