'ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിപ്പുണ്ട്, നാളെ ഉണ്ടാകുമോന്ന് അറിയില്ല!'; അറംപറ്റിയത് പോലെ നവാസിന്റെ വാക്കുകള്‍, വിഡിയോ

ചർച്ചയായി നവാസിന്റെ പഴയ അഭിമുഖം
Kalabhavan Navas
Kalabhavan Navasഇന്‍സ്റ്റഗ്രാം
Updated on
1 min read

ലയാളികള്‍ക്ക് സുപരിചതമായ മുഖമായിരുന്നു കലാഭവന്‍ നവാസ്. മിമിക്രി വേദിയില്‍ നിന്നുമാണ് നവാസ് സിനിമയിലെത്തുന്നത്. സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന താരം. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം നവാസ് കയ്യടി നേടിയിട്ടുണ്ട്. അത്രമേല്‍ സുപരിചിതനായൊരു വ്യക്തിയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാളികളും.

Kalabhavan Navas
'പുകവലിയും മദ്യപാനവുമില്ല, അസുഖം ഉള്ളതായി പറഞ്ഞിട്ടില്ല; കാണാതായപ്പോള്‍ മാനേജര്‍ വിളിച്ചിരുന്നു'; ഹോട്ടലില്‍ നടന്നത് എന്തെന്ന് നന്ദു പൊതുവാള്‍

കലാഭവന്‍ നവാസ് ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും സിനിമാ ലോകവും സമൂഹവും. ഇതിനിടെ ഇപ്പോഴിതാ നവാസിന്റെ ഒരു വിഡിയോ ചര്‍ച്ചയായി മാറുകയാണ്. നാളുകള്‍ മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് വൈറലാകുന്നത്. ജീവിതം എത്ര അപ്രവചനീയമാണെന്നാണ് വിഡിയോയില്‍ പറയുന്നത്.

Kalabhavan Navas
'സെറ്റിൽ വച്ച് നെഞ്ചുവേദനയുണ്ടായി, ഷൂട്ടിന് ബുദ്ധിമുട്ട് ഉണ്ടാകണ്ടെന്ന് കരുതി ആശുപത്രിയിൽ പോയില്ല'; കുറിപ്പുമായി വിനോദ് കോവൂർ

മനുഷ്യ ജീവിതം എന്നത് യാതൊരു ഉറപ്പുമില്ലാത്തതാണെന്നാണ് നവാസ് വിഡിയോയില്‍ പറയുന്നത്. ഇന്ന് ഇവിടെയുണ്ടെന്ന് കരുതി നാളെ ഇവിടെ ഉണ്ടാകണമെന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെ തന്നെ യാതൊരു പ്രവചനങ്ങള്‍ക്കും സാധ്യത നല്‍കാതെയാണ് മരണം നവാസിനെയും കൊണ്ട് പോയതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

''ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിപ്പുണ്ട്. നാളെ ഇവിടെയുണ്ടാകുമോ എന്ന് ഉറപ്പില്ല. ഈ നിമിഷം ഞാന്‍ എന്റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത അത്ര നിസ്സഹായരാണ് മനുഷ്യര്‍. അതിനൊക്കെയുള്ള അവസരമല്ലേ നമുക്ക് തന്നിട്ടുള്ളൂ. നമ്മള്‍ ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നാളെ നേരം വെളുത്തൂന്നുണ്ടെങ്കില്‍ വെളുത്തൂവെന്ന് പറയാം. മറ്റൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. കാരണം നമ്മള്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ തിരിച്ച് വീടെത്തും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. നമുക്ക് ഇന്ന് കാണാം എന്ന് ഞാന്‍ ഇന്നലെ പറഞ്ഞു. പക്ഷെ ഇന്ന് കാണാന്‍ പറ്റൂന്ന് യാതൊരു ഗ്യാരണ്ടിയും എനിക്കുണ്ടായിരുന്നില്ല. അപ്പോള്‍ അത്രയേയുള്ളൂ നമ്മള്‍'' എന്നാണ് നവാസ് വിഡിയോയില്‍ പറയുന്നത്.

1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ നവാസ് സിനിമയിലെത്തുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകള് ചെയ്തു. ടെലിവിഷനിലും സജീവ സാന്നിധ്യമായിരുന്നു. നടി രഹ്നയാണ് ഭാര്യ. നടന്‍ നിയാസ് ബക്കര്‍ സഹോദരനാണ്. അന്തരിച്ച നടന്‍ അബൂബക്കറിന്റെ മകന്‍ കൂടിയാണ് കലാഭവന്‍ നവാസ്.

Summary

Old Interview of Kalabhavan Navas gets viral after his demise. in the video he talks about the unpredictablity of life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com