നല്ല സമയം പോസ്റ്റർ
നല്ല സമയം പോസ്റ്റർ

ഒമർ ലുലുവിന്റെ നല്ല സമയം ഒടിടിയിലേക്ക്; വിഷുവിന് എത്തും

ഡിസംബർ 30-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസങ്ങൾക്കുശേഷം പിൻവലിച്ചിരുന്നു
Published on

ൻ വിവാദമായി മാറിയ ഒമർ ലുലു ചിത്രം നല്ല സമയം ഒടിടിയിലേക്ക്. സൈന പ്ലേ ഒടിടിയിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. വിഷു റിലീസായി ഏപ്രിൽ 15നാണ് സ്ട്രീമിങ് ആരംഭിക്കുക. സോഷ്യൽ മീഡിയയിലൂടെ ഒമർ ലുലു തന്നെയാണ് വിവരം പങ്കുവച്ചത്. 

ഇർഷാദിനെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം. ഡിസംബർ 30-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസങ്ങൾക്കുശേഷം പിൻവലിച്ചിരുന്നു. ലഹരി ഉപയോ​ഗം പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് ചിത്രത്തിനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ പിന്നീട് കോഴിക്കോട് എക്സൈസ് കമ്മിഷണർ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. 

ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, എന്‍.ഡി.പി.എസ്.നിയമങ്ങള്‍ പ്രകാരം കേസെടുത്തത്. സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നല്ല സമയം'. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com