'ബാബുവിന്റെ കഥ സിനിമയാക്കുന്നു, പ്രണവ് മോഹൻലാൽ നായകൻ'; വാസ്തവം വെളിപ്പെടുത്തി ഒമര്‍ ലുലു 

ബാബുവിന്റെ കഥ ഒമര്‍ സിനിമയാക്കുന്നെന്നും സിനിമയിൽ പ്രണവ് നായകനാകുമെന്നും പ്രചരിച്ചതോടെയാണ് പ്രതികരണം
ഒമര്‍ലുലു, പ്രണവ് മോഹന്‍ലാൽ
ഒമര്‍ലുലു, പ്രണവ് മോഹന്‍ലാൽ
Updated on
1 min read

ലമ്പുഴയിലെ ചെറാട് മലയിലെ പാറയിടുക്കിൽ 43 മണിക്കൂറിലേറെ കുടുങ്ങിപ്പോയ ബാബുവിന്റെ ജീവിതം സിനിമയാക്കുന്നില്ലെന്ന് ഒമർ ലുലു. ബാബുവിന്റെ കഥ ഒമര്‍ സിനിമയാക്കുന്നെന്നും സിനിമയിൽ പ്രണവ് മോഹന്‍ലാൽ നായകനാകുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതികരണം. 

പവർസ്റ്റാർ എന്ന സിനിമയുടെയും ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ് ഇപ്പോഴെന്നാണ് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നറിയിച്ച് ഒമർ പറഞ്ഞത്. ‘ഇങ്ങനെ ഒരു ട്രോള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇപ്പോ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്. ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല. ബാബുവിന് എല്ലാവിധ നന്മകള്‍ നേരുന്നു’,ഒമർ ഫേസ്ബുക്കിൽ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com