'കാമുകി ആരെന്ന് പോലും ചോദിക്കാതെ അച്ഛന്‍ കല്യാണം നടത്തിത്തന്നു; അവളുടെ വീട്ടില്‍ പോയി സംസാരിച്ചതും അച്ഛന്‍'; ധ്യാന്‍ പറഞ്ഞത്

അവര്‍ക്ക് കിട്ടാതെ പോയ പിന്തുണ തങ്ങളുടെ മക്കള്‍ക്ക് നല്‍കണമെന്ന് അച്ഛന്‍ കരുതി.
Dhyan Sreenivasan
Dhyan Sreenivasanഫയല്‍
Updated on
1 min read

ശ്രീനിവാസന്റെ ചേതനയറ്റ ദേഹത്തിന് അരികില്‍ നിന്ന് പൊട്ടിക്കരയുന്ന മകന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിഡിയോ മലയാളി മനസിലൊരു നോവായി മാറിയിരിക്കുകയാണ്. ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോയ ആ അച്ഛനും മകനും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. മക്കളെ അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ വിട്ടുവെന്നതാണ് ശ്രീനിവാസന്‍ എന്ന അച്ഛനെ ഇത്രമാത്രം പ്രിയപ്പെട്ടവനാക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Dhyan Sreenivasan
നാല് തവണ മരണത്തെ മുഖാമുഖം കണ്ടു, വിമാനത്തില്‍ സീറ്റുമില്ല; ശ്രീനിയെ കാണാന്‍ പാര്‍ത്ഥിപന്റെ സാഹസിക യാത്ര

ഇതിനിടെ അച്ഛന്‍ തങ്ങള്‍ക്ക് തന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് മുമ്പൊരിക്കല്‍ ധ്യാന്‍ പറഞ്ഞ വാക്കുകളും ചര്‍ച്ചയാവുകയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ഛന്‍ തങ്ങളെ ഉപദേശിച്ചിട്ടില്ലെന്നാണ് ധ്യാന്‍ പറഞ്ഞത്. തന്റെ കല്യാണക്കാര്യത്തില്‍ പോലും അച്ഛന്‍ ഒരഭിപ്രായവും പറഞ്ഞിട്ടില്ലെന്ന് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ വാക്കുകളിലേക്ക്:

Dhyan Sreenivasan
'ലോക'യെ വീഴ്ത്തുമെന്ന് പറഞ്ഞു വന്നു; നാലാം നാള്‍ മൂക്കും കുത്തി വീണ് 'ഭഭബ'; കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെ

സ്‌നേഹം പ്രകടിപ്പിക്കാത്തൊരാളാണ് അച്ഛന്‍. ഉള്ളിന്റെ ഉള്ളില്‍ നമ്മളെയൊക്കെ എത്രത്തോളം കാര്യമാണെന്ന് അറിയാം. ഏറ്റവും വലിയ കാര്യം ഇന്നേവരെ ഉപദേശിച്ചിട്ടില്ല എന്നതാണ്. അങ്ങനെ ഉപേദശം തന്നാല്‍ നന്നാകുമെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ അച്ഛനില്‍ നിന്നും ഒരുപാട് ഉപദേശം കിട്ടിയിട്ടുള്ളതിനാല്‍ അതൊന്നും വര്‍ക്കൗട്ടാകില്ല എന്ന് തോന്നിക്കാണും. അദ്ദേഹം ഒരിക്കലും തന്റെ അച്ഛന്റെ വാക്കുകള്‍ കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ മകനാണല്ലോ ഞാന്‍.

ഞങ്ങളെ ഇന്നുവരെ ഇരുത്തി ഇങ്ങനെ ചെയ്യൂവെന്ന് പറഞ്ഞിട്ടില്ല. ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും ഞങ്ങള്‍ക്ക് വിട്ടിട്ടുണ്ട്. വിവാഹമുള്‍പ്പടെ. ഞാന്‍ ഒരു ക്രിസ്ത്യാനി പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. ശ്രീനിവാസന്റെ മകന്‍ മറ്റൊരു മതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നുവെന്നത് വളരെ സെന്‍സിറ്റീവായൊരു വിഷയമാണ്. ആളുകള്‍ക്ക് വേണമെങ്കില്‍ പ്രശ്‌നമുണ്ടാക്കാം.

അച്ഛനും അമ്മയും പ്രണയ വിവാഹമായിരുന്നു. എന്റെ കാമുകി ആരാണെന്നോ എന്താണെന്നോ ചോദിച്ചിട്ടില്ല. അവന് ഇഷ്ടമാണെങ്കില്‍ നമുക്ക് അവിടെ പോയി സംസാരിക്കാം എന്ന് പറഞ്ഞ് അച്ഛനാണ് അമ്മയേയും കൂട്ടി പോകുന്നത്. ഞാന്‍ അമ്മയോടാണ് കാര്യം പറയുന്നത് പോലും. ഉറച്ച തീരുമാനമാണോ എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. അമ്മയ്ക്ക് അര്‍പ്പിതയെ നേരത്തേ അറിയാം. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു.

പക്ഷെ ആ വിഷയത്തെക്കുറിച്ച് ഞാനും അച്ഛനും ഇതുവരേയും സംസാരിച്ചിട്ടു പോലുമില്ല. അമ്മ അച്ഛനോട് പറയുന്നു, പിറ്റേദിവസം അച്ഛന്‍ അമ്മയും കൂട്ടി അവളുടെ വീട്ടില്‍ പോയി സംസാരിച്ചു. എന്റെ അച്ഛനും അമ്മയും രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹം കഴിച്ചത്. അവര്‍ക്ക് കിട്ടാതെ പോയ പിന്തുണ തങ്ങളുടെ മക്കള്‍ക്ക് നല്‍കണമെന്ന് അച്ഛന്‍ കരുതി. വേണമെങ്കില്‍ അച്ഛന് തന്റെ അച്ഛന്‍ പെരുമാറിയത് പോലെ തന്നെ ഞങ്ങളോടും പെരുമാറാമായിരുന്നു. അദ്ദേഹം അതിനെ ബ്രേക്ക് ചെയ്തു. എന്തും പറയാനുള്ള സ്വാതന്ത്ര്യവും സൗഹൃദവും ഉണ്ടായിരുന്നു.

Summary

Once Dhyan Sreenivasan spoke about how Sreenivasan stood by him in his marriage. He never gave us advices.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com