
ഈ ആഴ്ചയും നിരവധി ഒടിടി റിലീസുകളാണ് വിവിധ പ്ലാറ്റ്ഫോമുകളിലായി പ്രേക്ഷകരെ കാത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച നരിവേട്ട, ഡിറ്റക്ടീവ് ഉജ്ജ്വലൻ, മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ, കുണ്ടന്നൂരിലെ കുത്സിത ലഹള എന്നീ നാല് മലയാള സിനിമകൾ ഒടിടിയിലെത്തിയിരുന്നു. ഈ ആഴ്ച ഒടിടിയിൽ നിങ്ങളിലേക്കെത്തുന്ന ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം.
ധനുഷ് ചിത്രം കുബേരയും ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. ധനുഷിനൊപ്പം നാഗാർജുന, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. തിയറ്ററിൽ 100 കോടിയിലധികം ചിത്രം കളക്ട് ചെയ്യുകയും ചെയ്തു. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്.
ഗോപി പുത്രൻ സംവിധാനം ചെയ്യുന്ന സീരിസാണ് മണ്ഡാല മർഡേഴ്സ്. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 25 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും. മിത്തോളജിക്കൽ ക്രൈം ത്രില്ലർ ആയാണ് സീരിസ് എത്തുക. ആറ് എപ്പിസോഡുകളാണ് സീരിസിലുള്ളത്.
അമിത് ചക്കാലക്കൽ നായകനായെത്തിയ ചിത്രമാണ് അസ്ത്ര. ആസാദ് അലവിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെന്തിൽ കൃഷ്ണ, സുധീർ കരമന, കലാഭവൻ ഷാജോൺ, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രം മനോരമ മാക്സിലൂടെ ഒടിടിയിലേക്ക് എത്തുകയാണ്. ജൂലൈ 18 ന് സ്ട്രീമിങ് തുടങ്ങും.
പൃഥ്വിരാജും കജോളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സർസമീൻ. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കയോസി ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.
സഞ്ജയ് ദത്ത്, മൗനി റോയ്, പാലക് തിവാരി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ദ് ഭൂത്‌നി. സിദ്ധാന്ത് കുമാർ സച്ച്ദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീ 5ലൂടെ ചിത്രം ജൂലൈ 18ന് സ്ട്രീമിങ് ആരംഭിക്കും.
അനന്തിക സനിൽകുമാർ നായികയായെത്തിയ ചിത്രമാണ് 8 വസന്തലു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തെലുഗു, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാകും. ഫണീന്ദ്ര നർസെറ്റിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates