'ലോക'യും 'മിറാഷും'; പുത്തൻ പടങ്ങളുടെ ചാകര, ഒടിടി റിലീസുകൾ കാണാം

അടിപൊളി സിനിമകൾ കൂടി കാണാൻ റെഡിയായിക്കോളൂ.
Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം

നിറങ്ങളുടെയും ദീപങ്ങളുടെയും ഉത്സവമായ ദീപാവലിയ്ക്കായുള്ള തയ്യാറെടുപ്പിലായിരിക്കുമല്ലേ എല്ലാവരും. എന്നാൽ അടിപൊളി സിനിമകൾ കൂടി കാണാൻ റെഡിയായിക്കോളൂ. തിയറ്ററുകളിൽ വിജയത്തിരിക്കൊളുത്തിയ ലോകയടക്കം നിരവധി സിനിമകളാണ് ഒടിടിയിൽ ഈ വാരാന്ത്യം നിങ്ങളെ കാത്തിരിക്കുന്നത്. ഏതൊക്കെയാണ് പുത്തൻ ഒടിടി റിലീസുകളെന്ന് നോക്കിയാലോ.

1. ലോക ചാപ്റ്റർ 1 ചന്ദ്ര

Lokah Chapter 1: Chandra
Lokah Chapter 1: Chandraഇൻസ്റ്റ​ഗ്രാം

മലയാള സിനിമയിൽ തന്നെ വിസ്മയമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. അഞ്ചാം വാരവും ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. 300 കോടിയാണ് ചിത്രം ബോക്സോഫീസിൽ നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഒക്ടോബർ 17 നായിരിക്കും ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങുക. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. കല്യാണി പ്രിയദര്‍ശൻ, നസ്‌ലിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുക.

2. മിറാഷ്

Mirage
Mirageഇൻസ്റ്റ​ഗ്രാം

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രമാണ് മിറാഷ്. അപർണ ബാലമുരളി, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബർ 20 മുതൽ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്.

3. ആഭ്യന്തര കുറ്റവാളി

Aabhyanthara Kuttavaali
Aabhyanthara Kuttavaaliഇൻസ്റ്റ​ഗ്രാം

ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. തിയറ്ററുകളിലെത്തി നാല് മാസത്തിനിപ്പുറം ആഭ്യന്തര കുറ്റവാളി ഒടിടിയിലേക്കും എത്തുകയാണ്. ചിത്രം സീ ഫൈവിലൂടെയാണ് ഒടിടി സ്‍ട്രീമിങ് ആരംഭിക്കുക. ഒക്ടോബര്‍ 17 മുതൽ സ്ട്രീമിങ് തുടങ്ങും.

4. ലെ​ഗസി

Legacy
Legacyഇൻസ്റ്റ​ഗ്രാം

മാധവൻ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണ് ലെ​ഗസി. ചാരുകേഷ് ശേഖർ ആണ് സീരിസ് സംവിധാനം ചെയ്യുന്നത്. ​ഗുൽഷൻ ദേവയ്യ, ​ഗൗതം കാർത്തിക്, അഭിഷേക് ബാനർജി എന്നിവരും സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് പരമ്പര സ്ട്രീമിങ്ങിനെത്തുന്നത്. റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

5. സ്റ്റീഫൻ

Stephen
Stephenഇൻസ്റ്റ​ഗ്രാം

മിഥുൻ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റീഫൻ. ഒരു സീരിയൽ കില്ലറിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഗോമതി ശങ്കർ ആണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഉടൻ തന്നെ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

6. മെയ്ഡ് ഇൻ കൊറിയ

Made In Korea
Made In Koreaഇൻസ്റ്റ​ഗ്രാം

പ്രിയങ്ക മോഹൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് മെയ്ഡ് ഇൻ കൊറിയ. റാ കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ഉടനെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

7. ലവ്

#Love
#Loveഇൻസ്റ്റ​ഗ്രാം

ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന സീരിസാണ് ലവ്. ഐശ്വര്യ ലക്ഷ്മി, അർജുൻ ദാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് സീരിസ് സ്ട്രീം ചെയ്യുക.

8. സന്തോഷ്

Santosh
Santoshവിഡിയോ സ്ക്രീൻഷോട്ട്

സന്ധ്യ സൂരി സംവിധാനം ചെയ്ത സന്തോഷ് റിലീസിനെത്തുന്നു. ഷഹാന ഗോസ്വാമി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷത്തെ ഓസ്‌കറിനുള്ള യുകെയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ ഒക്ടോബർ 17 മുതൽ ലയൺസ്ഗേറ്റ് പ്ലേയിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Summary

Cinema News: OTT releases this week from Lokah to Santosh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com