'സർവ്വം മായ'യും 'ധുരന്ധറും'; ഈ ആഴ്ച ശരിക്കും കളറാ ! പുത്തൻ ഒടിടി റിലീസുകൾ

അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ആ​ഗോളതലത്തിൽ 130 കോടി സ്വന്തമാക്കുകയും ചെയ്തു.
OTT Releases
OTT Releasesഇൻസ്റ്റ​ഗ്രാം

കണ്ണടച്ച് തുറക്കും മുൻപേ ജനുവരി മാസവും തീരാറായി. ഈ മാസം ചെയ്യാൻ പ്ലാൻ ചെയ്ത കാര്യങ്ങളൊക്കെ ഒരു പരിധി വരെയെങ്കിലും എല്ലാവരും ചെയ്തു തീർത്തിട്ടുണ്ടാകുമല്ലേ. ഈ വാരാന്ത്യം ആഘോഷമാക്കാൻ അടിപൊളി ചിത്രങ്ങളാണ് നിങ്ങളിലേക്ക് എത്താൻ പോകുന്നത്. അതിൽ നിങ്ങൾ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന നിവിൻ പോളി ചിത്രം 'സർവ്വം മായ'യുമുണ്ട്. അനശ്വര രാജന്റെ 'ചാംപ്യൻ' എന്ന ചിത്രവും ഒടിടിയിൽ എത്തിയിട്ടുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

1. സർവ്വം മായ

Sarvam Maya
Sarvam Mayaഇൻസ്റ്റ​ഗ്രാം

നിവിൻ പോളിയുടേതായി അടുത്ത കാലത്തിറങ്ങിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ആ​ഗോളതലത്തിൽ 130 കോടി സ്വന്തമാക്കുകയും ചെയ്തു. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ സർവ്വം മായ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടിയിലേക്ക് എത്തുകയാണ്. ജനുവരി 30 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.

2. ചാംപ്യൻ

Champion
Champion ഇൻസ്റ്റ​ഗ്രാം

മലയാളികളുടെ പ്രിയങ്കരിയായ അനശ്വര രാജൻ ആദ്യമായി തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ചാംപ്യൻ. നിർമ്മല കോൺവെന്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ മേക്കയാണ് ചിത്രത്തിലെ നായകൻ. ‘ചന്ദമാമ കഥലു’ എന്ന ചിത്രത്തിലൂടെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ പ്രദീപ് അദ്വൈതം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നന്ദമൂരി കല്യാൺ ചക്രവർത്തി, നരേഷ്, വെണ്ണേല കിഷോർ, രച്ച രവി, ലക്ഷ്മൺ മീസാല എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിലെ പാട്ടുകളും ശ്രദ്ധേയമായി മാറിയിരുന്നു.

3. ശേഷിപ്പ്

Sheshippu
Sheshippuഇൻസ്റ്റ​ഗ്രാം

മീനാക്ഷി ജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ശേഷിപ്പ് ഒടിടിയിലെത്തി. വിഷ്ണു ഉണ്ണികൃഷ്ണൻ, ലാൽ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സൺ നെക്സ്റ്റിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

4. ധുരന്ധർ

Dhurandhar
Dhurandhar ഇൻസ്റ്റ​ഗ്രാം

രൺവീർ സിങ് നായകനായെത്തിയ ബ്ലോക്ബസ്റ്റർ ചിത്രമാണ് ധുരന്ധർ. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം ആദിത്യ ധർ ആണ് സംവിധാനം ചെയ്തത്. ഇന്ത്യയിൽ നിന്ന് മാത്രം 900 കോടി ചിത്രം കളക്ട് ചെയ്തു എന്നാണ് റിപ്പോർട്ട്. അക്ഷയ് ഖന്ന, മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. ജനുവരി 30 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

5. ദൽഡാൽ

Daldal
Daldalഇൻസ്റ്റ​ഗ്രാം

വിഷ് ധമിജയുടെ ഭേണ്ടി ബസാർ‌ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന പരമ്പരയാണ് ദൽഡാൽ. ഭൂമി പെഡ്‌നേക്കർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജനുവരി 30 മുതൽ‌ ആമസോൺ പ്രൈമിലൂടെ പരമ്പര സ്ട്രീമിങ് ആരംഭിക്കും.

Summary

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com