'ബേബി ​ഗേൾ', 'ടിടിടി ', ഈ വാരാന്ത്യം നേർക്കുനേർ ജീവയും നിവിനും; പുത്തൻ ഒടിടി റിലീസുകൾ

നിവിൻ പോളി ചിത്രം ബേബി ​ഗേളും ഈ ആഴ്ച ഒടിടിയിലെത്തുന്നുണ്ട്.
Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം

ഈ പ്രണയദിനം ആഘോഷിക്കാൻ ഒട്ടേറെ സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസിനെത്തുന്നത്. ജീവയുടെ സർപ്രൈസ് ഹിറ്റ് 'ടിടിടി'യും നിവിൻ പോളി ചിത്രം 'ബേബി ​ഗേളും' ഈ ആഴ്ച ഒടിടിയിലെത്തുന്നുണ്ട്. ഈ വാരാന്ത്യം നിങ്ങളിലേക്കെത്തുന്ന ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ബേബി ​ഗേൾ

Baby Girl
Baby Girlഇൻസ്റ്റ​ഗ്രാം

നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ബേബി ഗേള്‍. ബോബി- സഞ്ജയ്‌യുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. ഫെബ്രുവരി 12 മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും. അഭിമന്യു തിലകൻ, സംഗീത് പ്രതാപ്, ലിജോ മോൾ, അസീസ് നെടുമങ്ങാട്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

2. തലൈവർ തമ്പി തലൈമയിൽ

TTT
TTTഇൻസ്റ്റ​ഗ്രാം

ഈ വർഷം പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് ചിത്രമായിരുന്നു തലൈവർ തമ്പി തലൈമയിൽ (ടിടിടി). ജീവ നായകനാക്കി മലയാളിയായ നിതീഷ് സഹദേവ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ജീവയുടെ വൻ തിരിച്ചുവരവ് കൂടിയായിരുന്നു ടിടിടി. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 12 ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

3. മന ശങ്കര വര പ്രസാദ് ​ഗാരു

Mana Shankara Vara Prasad Garu
Mana Shankara Vara Prasad Garuഇൻസ്റ്റ​ഗ്രാം

ചിരഞ്ജീവി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ രവിപുഡി സംവിധാനം ചെയ്ത ചിത്രമാണ് മന ശങ്കര വര പ്രസാദ് ​ഗാരു. സംക്രാന്തി റിലീസായെത്തിയ ചിത്രം വൻ വിജയമായി മാറിയിരുന്നു. വെങ്കടേഷ്, കാതറിൻ ട്രീസ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സീ 5 ലൂടെ ഫെബ്രുവരി 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

4. കോറ സീസൺ 2

Kohrra: Season 2
Kohrra: Season 2ഇൻസ്റ്റ​ഗ്രാം

ക്രൈം ത്രില്ലർ സീരിസ് കോറയുടെ രണ്ടാമത്തെ സീസൺ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. 2023 ലാണ് സീരിസിന്റെ ആദ്യത്തെ സീസൺ പുറത്തുവരുന്നത്. മോന സിങ് ആണ് സീരിസിൽ പ്രധാന കഥാപാത്രമായെത്തുന്നത്. സുദീപ് ശർമ്മ, ഗുഞ്ചിത് ചോപ്ര, ഡിഗ്ഗി സിസോഡിയ എന്നിവർ ചേർന്നാണ് പരമ്പര നിർമിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് സീരിസ് കാണാനാകും.

5. അനഗനാഗ ഒക രാജു

Anaganaga Oka Raju
Anaganaga Oka Raju ഇൻസ്റ്റ​ഗ്രാം

മാരി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് അനഗനാഗ ഒക രാജു. നവീൻ പോളിഷെട്ടിയും മീനാക്ഷി ചൗധരിയും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും.

Summary

Cinema News: Baby Girl and TTT, OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com