'ധീരം', 'വിത്ത് ലവ്' പിന്നെ ​'ഗാന്ധി ടോക്സും'; ഈ വാരാന്ത്യം ഒടിടി റിലീസുകൾക്കൊപ്പം ആഘോഷിച്ചാട്ടേ

ഒടിടിയിൽ ഈ ആഴ്ചയും മികച്ച സിനിമകളാണ് നിങ്ങളെ കാത്തിരിക്കുന്നത്
Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം

പരീക്ഷാ കാലവും റംസാൻ വ്രതത്തിന്റെയും ഹോളി ആഘോഷങ്ങളുടെയുമൊക്കെ മാസമാണ് മാർച്ച്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസത്തെ തിയറ്റർ റിലീസുകളൊക്കെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാൽ മാർച്ച് മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ കാഴ്ചയുടെ നിറവസന്തമാണ്. ഒടിടിയിൽ ഈ ആഴ്ചയും മികച്ച സിനിമകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ വാരാന്ത്യത്തിലെ ഒടിടി റിലീസുകളിലൂടെ.

1. ധീരം

Dheeram
Dheeramഇൻസ്റ്റ​ഗ്രാം

ഇന്ദ്രജിത്ത് പൊലീസ് വേഷത്തിൽ എത്തിയ ക്രൈം ത്രില്ലർ ചിത്രമാണ് 'ധീരം'. ജിതിൻ ടി സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രജിത്തിനു പുറമേ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലെത്തുക. എന്നാൽ സ്ട്രീമിങ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

2. വിത്ത് ലവ്

With Love
With Loveഇൻസ്റ്റ​ഗ്രാം

അനശ്വര രാജൻ, അബിഷൻ ജീവിന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് വിത്ത് ലവ്. തമിഴ്, തെലുങ്ക് ഭാഷകളിലൊരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ആറിനാണ് തിയറ്ററുകളിലെത്തിയത്. മാർച്ച് 6 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിലും സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

3. ഗാന്ധി ടോക്സ്

Gandhi Talks Trailer
Gandhi Talks Trailerഇൻസ്റ്റ​ഗ്രാം

വിജയ് സേതുപതി, അരവിന്ദ് സ്വാമി, അദിതി റാവു ഹൈദരി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ​'ഗാന്ധി ടോക്സ്'. കിഷോർ പാണ്ഡുരംഗ് ബെലേക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഭാഷണങ്ങളൊന്നും തന്നെയില്ല. മാർച്ച് ആറിന് സീ 5 തമിഴിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.

4. മെയ്ഡ് ഇൻ കൊറിയ

Made in Korea
Made in Koreaഇൻസ്റ്റ​ഗ്രാം

തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഒരു പെൺകുട്ടിയുടെ മറക്കാനാവാത്ത ജീവിത യാത്രയുമായി 'മെയ്ഡ് ഇൻ കൊറിയ' പ്രേക്ഷകരിലേക്കെത്തുകയാണ്. മാർച്ച് 12 ന് നെറ്റ്ഫ്ലികിസിലൂടെയാണ് മെയ്ഡ് ഇൻ കൊറിയ സ്ട്രീമിങ് ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും. പ്രിയങ്ക മോഹനും 'സ്ക്വിഡ് ഗെയിം' താരം പാർക്ക് ഹേ-ജിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

5. സൈറൺസ് കിസ്

Siren's Kiss
Siren's Kissഇൻസ്റ്റ​ഗ്രാം

പാർക്ക് മിൻ-യങ്ങും വി ഹാ ജൂണും ഒന്നിക്കുന്ന സൈക്കോളജിക്കൽ റൊമാൻസ് കൊറിയൻ ത്രില്ലർ സീരിസ് 'സൈറൺസ് കിസ്'. ഇൻഷുറൻസ് തട്ടിപ്പ് അന്വേഷിക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്ററെയും, തന്റെ ചുറ്റുമുള്ള പുരുഷന്മാരുടെ ദുരൂഹ മരണങ്ങളാൽ സംശയിക്കപ്പെടുന്ന ഒരു ആർട്ട് ഓക്ഷനറെയും കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. മാർച്ച് 2 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും.

Summary

Cinema News: Latest OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com