
ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ സന്തോഷത്തോടെയും ഭക്തിയോടെയും പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾ. ആഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ ധുരന്ധർ 2 വും, ആട് 3യുമൊക്കെയാണ് ഈദ് റിലീസായി തിയറ്ററുകളിലെത്തിയിരിക്കുന്നത്. ഒടിടിയിലും മികച്ച ചിത്രങ്ങളാണ് ഈ വാരാന്ത്യത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്.
സനൂബ് കെ യൂസഫ് നിര്‍മിച്ച് നവാഗതനായ ഫെബി ജോര്‍ജ് സംവിധാനം ചെയ്ത് റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ് ബൈ ഗോഡ് ഒടിടിയിലേക്ക്. സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, അപര്‍ണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ബിബിന്‍ ജോര്‍ജ്, അഭിഷേക് രവീന്ദ്രന്‍, വൈശാഖ് വിജയന്‍, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, മണികണ്ഠന്‍ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ എന്നിവരും എത്തുന്നുണ്ട്. മനോരമ മാക്സിലൂടെ മാർച്ച് 20 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സണ്ണി ഡിയോൾ നായകനാക്കി അനുരാഗ് സിങ് സംവിധാനം ചെയ്ത ചിത്രമാണ് ബോർഡർ 2. വരുൺ ധവാൻ, ദിൽജിത് ദോസാഞ്ജ്, അഹാൻ ഷെട്ടി എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. 485 കോടിയാണ് ചിത്രം ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് 20 മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.
ഫ്രീഡ മക്ഫാഡന്റെ നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന സൈക്കോളജിക്കൽ ത്രില്ലറാണ് ദ് ഹൗസ്മെയ്ഡ്. സിഡ്‌നി സ്വീനി, അമാൻഡ സെയ്ഫ്രൈഡ്, ബ്രാൻഡൻ സ്ക്ലെനർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു സമ്പന്ന കുടുംബത്തിൽ വീട്ടുജോലിക്കാരിയായി പോകുന്ന ഒരു യുവതി, വീടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കണ്ടെത്തുന്നതാണ് പ്രമേയം. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാനാകും.
മിസ്റ്ററി ക്രൈം ത്രില്ലർ ഴോണറിൽ പെട്ട പുതിയ വെബ് സീരീസ് 'കാസർകോട് എംബസി' ഒടിടിയിലേക്ക്. ലെജൻഡറി മൂവീസ് നിർമ്മിക്കുന്ന ഈ സീരിസിൽ കബീർ ദുഹാൻ സിങ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം, അപർണ, അശ്വതി, ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഏഴ് എപ്പിസോഡുകളാണ് ഈ സീരീസിൽ ഉള്ളത്. സീ 5 മലയാളത്തിലൂടെ മാർച്ച് 20 മുതൽ സ്ട്രീമിങ് ആരംഭിക്കും.
വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ മണികണ്ഠൻ ഒരുക്കുന്ന പുതിയ തമിഴ് വെബ് സീരീസ് 'കാട്ടാൻ' റിലീസിന് ഒരുങ്ങുന്നു. വിജയ് സേതുപതി തന്നെയാണ് സ്വന്തം ബാനറിൽ ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത്. 'കാക്ക മുട്ടൈ', 'കടൈസി വ്യവസായി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മണികണ്ഠനും, 'ഈട' എന്ന ചിത്രത്തിന്റെ സംവിധായകൻ ബി. അജിത്ത്കുമാറും ചേർന്നാണ് ഈ പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാർ തമിഴിലൂടെ മാർച്ച് 27 മുതൽ സീരിസ് സ്ട്രീമിങ് ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates