'സംഭവം അധ്യായം ഒന്ന്‌', 'ഹാൽ'; ഈ ആഴ്ച ഒടിടിയിൽ സിനിമാ വിരുന്ന്

കുടുംബത്തോടും സുഹൃത്തുക്കളോടും ചേര്‍ന്ന് വീട്ടിലിരുന്ന് തന്നെ പുതിയ റിലീസുകള്‍ ആസ്വദിക്കാന്‍ ഇതിലും മികച്ച സമയം വേറെയില്ല.
Latest OTT Releases
Latest OTT Releasesഫെയ്സ്ബുക്ക്

ഈ ആഴ്‌ച ഒടിടിയിൽ കാഴ്ചക്കളുടെ നിറവിരുന്നാണ്. വിഷുവിന്‍റെയും അവധിക്കാലത്തിന്‍റെയും ആവേശം ഇരട്ടിയാക്കിക്കൊണ്ട് നിരവധി പുത്തന്‍ സിനിമകളും സീരിസുകളുമാണ് ഒടിടി പ്രേക്ഷകര്‍ക്കായി എത്തുന്നത്. കുടുംബത്തോടും സുഹൃത്തുക്കളോടും ചേര്‍ന്ന് വീട്ടിലിരുന്ന് തന്നെ പുതിയ റിലീസുകള്‍ ആസ്വദിക്കാന്‍ ഇതിലും മികച്ച സമയം വേറെയില്ല. ഈ വാരാന്ത്യം ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിൽ ഏതൊക്കെ റിലീസുകളാണ് എത്തിയതെന്ന് നോക്കാം.

1. തായ്‌കിഴവി‌

Thaai Kizhavi
Thaai Kizhaviഎക്സ്

രാധിക ശരത്കുമാർ കേന്ദ്ര കഥാപാത്രമായെത്തി സൂപ്പർ ഹിറ്റായി മാറിയ 'തായ്‌കിഴവി' ഒടിടിയിലെത്തി. നടൻ ശിവകാർത്തികേയൻ നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവകുമാർ മുരുകേശൻ ആണ്. ഇന്ത്യയിൽ നിന്ന് മൊത്തം 61 കോടിയാണ് ചിത്രം നേടിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും സിനിമ കാണാനാകും.

2. കാക്കി സർക്കസ്

Kaakee Circus
Kaakee Circusഫെയ്സ്ബുക്ക്

തമിഴ്, മലയാളം ഭാഷകളിലായി സീ 5 ഒരുക്കുന്ന ഒറിജിനൽ സീരിസ് ആണ് കാക്കി സർക്കസ്. അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന സീരിസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് നിർമ്മിച്ചിരിക്കുന്നത്. സീരിസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. 'വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഏഴ് എപ്പിസോഡ് സീരിസ്, ഇപ്പോൾ ‘കാക്കി സർക്കസ്’ എന്ന പേരിലാണ് എത്തുന്നത്. മുനിഷ്കാന്ത്, സുഭാഷ് സെൽവം, രാജേഷ് മാധവൻ, ഗൗതമി നായർ, അമൃത, അബ്ദുൾ ലീ, വിൻസു റേച്ചൽ, രാകേഷ് ഉഷാർ, സാവിത്രി, മരുതുപാണ്ടിയൻ, ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരിസിൽ അണിനിരക്കുന്നു.

3. ഹാൽ

Haal
Haalഇൻസ്റ്റ​ഗ്രാം

ഷെയിന്‍ നിഗം നായകനായെത്തിയ ഹാല്‍ ഒടിടിയിൽ എത്തിയിരിക്കുകയാണ്. മനോരമ മാക്സ്, സൺ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. സം​ഗീതത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ആസിഫ് എന്ന റാപ്പർ ആയാണ് ഷെയ്ൻ നിഗം എത്തുന്നത്. സാക്ഷി വൈദ്യനാണ് ചിത്രത്തിൽ നായിക.

4. കണിമംഗലം കോവിലകം

Kanimangalam Kovilakam
Kanimangalam Kovilakamവിഡിയോ സ്ക്രീൻഷോട്ട്

'തീപ്പൊരി ബെന്നി' എന്ന ചിത്രത്തിനു ശേഷം രാജേഷ് മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് 'കണിമംഗലം കോവിലകം.' ഹൊറർ- കോമഡി ജോണറിലൊരുക്കിയ ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം. മുഹമ്മദ് റാഫി, അജ്മൽ ഖാൻ, സ്മിനു സിജോ, ശരത് സഭ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. സൺ നെക്സ്റ്റിൽ ചിത്രം കാണാം.

5. സംഭവം അധ്യായം ഒന്ന്‌

Sambhavam Adhyayam Onnu
Sambhavam Adhyayam Onnuഫെയ്സ്ബുക്ക്

അസ്കർ അലി നായകനായെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് സംഭവം അധ്യായം ഒന്ന്‌. ജിത്തു സതീശന്‍ മംഗലത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. കാട്ടിനുള്ളിൽ പലരുടെയും തിരോധാനവും അതിന് പിന്നിലെ ദുരൂഹതകളുമാണ് പൂർണ്ണമായും ഹൊറർ, ത്രില്ലിങ് എലമെന്‍റുകളോടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം കാണാനാവുക. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലൂടെ സിനിമ കാണാനാവും. ഏപ്രില്‍ 15 ന് സിനിമ ഒടിടിയില്‍ എത്തും.

Summary

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com