സൈജു കുറുപ്പിന്റെ 'അഭിലാഷം' ഈ വാരമെത്തും; പുത്തൻ ഒടിടി റിലീസുകൾ

ഒടിടിയിൽ പുത്തൻ റിലീസുകൾക്കായി കാത്തിരിക്കുന്നവരാണോ നിങ്ങൾ.
New OTT Releases
പുത്തൻ ഒടിടി റിലീസുകൾഇൻസ്റ്റ​ഗ്രാം

ഒടിടിയിൽ പുത്തൻ റിലീസുകൾക്കായി കാത്തിരിക്കുന്നവരാണോ നിങ്ങൾ. ഇതാ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ റിലീസുകൾ പരിചയപ്പെടാം.

1. അഭിലാഷം

Abhilasham
അഭിലാഷംഇൻസ്റ്റ​ഗ്രാം

മലബാറിന്‍റെ പശ്ചാത്തലത്തിൽ പ്രണയകഥ അവതരിപ്പിച്ച അഭിലാഷം ഒടിടിയിൽ എത്തുന്നു. ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രം സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്നാണ് നിർമിച്ചത്. സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മെയ് 23 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യും.

2. ഹണ്ട്

Hunt
ഹണ്ട്ഇൻസ്റ്റ​ഗ്രാം

ഭാവന നായികയായെത്തിയ ചിത്രമായിരുന്നു ഹ‌ണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഹൊറർ ചിത്രം മെയ് 23 ന് പ്രേക്ഷകരിലേക്കെത്തും. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക.

3. ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്

Captain America: Brave New World
ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്ഇൻസ്റ്റ​ഗ്രാം

ആന്റണി മാക്കി പ്രധാന വേഷത്തില്‍ എത്തിയ മാര്‍വല്‍ ചിത്രമായിരുന്നു ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്. ഫെബ്രുവരി 14 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ക്യാപ്റ്റൻ അമേരിക്ക ചിത്രങ്ങളില്‍ നാലാമത്തെ ഭാഗമായിരുന്നു. വലിയ സ്‌ക്രീനുകളിൽ മൂന്ന് മാസത്തിലേറെയായി പ്രദർശനം നടത്തിയ ശേഷം മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ഈ സൂപ്പർ ഹീറോ ചിത്രം ഒടിടിയില്‍ എത്തുകയാണ്. ഔദ്യോഗിക വിവരം അനുസരിച്ച് ചിത്രം മെയ് 28 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങും.

4. ഫിയർ സ്ട്രീറ്റ്: പ്രോം ക്വീൻ

Fear Street: Prom Queen
ഫിയർ സ്ട്രീറ്റ്: പ്രോം ക്വീൻഇൻസ്റ്റ​ഗ്രാം

മാറ്റ് പാമർ സംവിധാനം ചെയ്ത ചിത്രവും ഒടിടി റിലീസിനൊരുങ്ങുകയാണ്. മെയ് 23 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യും. ഇന്ത്യ ഫൗളർ, അരിയാന ​ഗ്രീൻബ്ലാറ്റ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

5. ഇൻഹെറിറ്റൻസ്

Inheritance
ഇൻഹെറിറ്റൻസ്സ്ക്രീൻഷോട്ട്

നീൽ ബർഗർ സംവിധാനം ചെയ്ത ഒരു സ്പൈ ത്രില്ലർ ചിത്രമാണ് ഇൻഹെറിറ്റൻസ്. പൂർണമായും ഐഫോണിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്. ലയൺസ്ഗേറ്റ് പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ മെയ് 23 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com