'അവൾ', 'കേരള സ്റ്റോറി 2', 'ടിഎൻ 2026'; ഒടിടിയിലും ഈ വാരാന്ത്യം നിരവധി ചിത്രങ്ങൾ

ഒടിടിയിലും കൈ നിറയെ ചിത്രങ്ങളാണ് ഈ വാരാന്ത്യം നിങ്ങളെ കാത്തിരിക്കുന്നത്.
Latest OTT Releases
Latest OTT Releasesവിഡിയോ സ്ക്രീൻഷോട്ട്

തിയറ്ററുകളിൽ ആഘോഷത്തിന്റെ നാളുകളാണ് ഇനി വരാൻ പോകുന്നത്. സൂപ്പർ താരങ്ങളുടെ അടക്കം നിരവധി സിനിമകളാണ് മെയ് മാസത്തിൽ റിലീസിനൊരുങ്ങുന്നത്. പേട്രിയറ്റ്, ദൃശ്യം 3, അതിരടി, കറുപ്പ് തുടങ്ങിയ സൂപ്പർതാര ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേക്ഷകർ. ഒടിടിയിലും കൈ നിറയെ ചിത്രങ്ങളാണ് ഈ വാരാന്ത്യം നിങ്ങളെ കാത്തിരിക്കുന്നത്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

1. അവൾ

Aval
Avalവിഡിയോ സ്ക്രീൻഷോട്ട്

സുരഭി ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന 'അവൾ' ഒടിടിയിലേക്ക്. ജയരാജ് സംവിധാനം ചെയ്ത ചിത്രം മെയ് 1 മുതൽ മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കും. നിരഞ്ജന അനൂപ്, കെപിഎസി ലളിത, സബിത ജയരാജ്, നിതിൻ രൺജി പണിക്കർ, ഷൈനി സാറ, മനോജ് ഗോവിന്ദൻ, ഷിബു നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

2. ടിഎൻ 2026

TN 2026
TN 2026വിഡിയോ സ്ക്രീൻഷോട്ട്

നാട്ടി സുബ്രഹ്മണ്യം പ്രധാന വേഷത്തിലെത്തിയ ടിഎൻ 2026 ഒടിടിയിലെത്തി. ആമസോൺ പ്രൈം വിഡിയോ, ആഹ, ഷോർട്ട്ഫ്ലിക്സ്, എപിഐഫിലിംസ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രമെത്തിയിരിക്കുന്നത്. ഉമാപതി എസ് രാമയ്യ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

3. ബൈക്കർ

Biker
Biker വിഡിയോ സ്ക്രീൻഷോട്ട്

ശർവാനന്ദ് നായകനായെത്തിയ തെലുങ്ക് സ്പോർട്സ് ഡ്രാമയാണ് ബൈക്കർ. അഭിലാഷ് റെഡ്ഡി കൻകരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. മെയ് 1 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മാളവിക നായർ ആണ് ചിത്രത്തിൽ നായികയായെത്തിയത്.

4. ലീഡർ

Leader
Leaderഇൻസ്റ്റ​ഗ്രാം

ലെജൻഡ് ശരവണൻ നായകനായെത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് ലീഡർ. ആർഎസ് ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയിരുന്നു. ആൻഡ്രിയ ജെർമിയ, പായൽ രജ്പുത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മെയ് 1 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

5. ലവ് ഇൻഷുറൻസ് കമ്പനി

Love Insurance Kompany
Love Insurance Kompanyവിഡിയോ സ്ക്രീൻഷോട്ട്

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് അടുത്തിടെ തിയറ്ററുകളിലെത്തിയ ​’ലവ് ഇൻഷുറൻസ് കമ്പനി’ എന്ന ചിത്രത്തിൽ പ്രദീപ് രംഗനാഥനാണ് കേന്ദ്ര കഥാപാത്രമായി എത്തിയത്. തിയറ്ററിൽ മികച്ച അഭിപ്രായം നേടാൻ ചിത്രത്തിനായില്ല. സിനിമ ഒടിടിയിലേക്ക് എത്തുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മെയ് എട്ട് അല്ലെങ്കിൽ 15 ന് ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അനൗദ്യോ​ഗിക വിവരം.

6. ദ് കേരള സ്റ്റോറി 2

The Kerala Story 2 Goes Beyond
The Kerala Story 2 Goes Beyondഇൻസ്റ്റ​ഗ്രാം

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ദ് കേരള സ്റ്റോറി 2 ഒടിടി റിലീസിനൊരുങ്ങുകയാണ്. മെയ് 1 ന് സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും. കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ചിത്രത്തിൽ ഉല്ക്ക ​ഗുപ്ത, അദിതി ഭാട്ടിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

Summary

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com