ആസാദിയും സ്ക്വിഡ് ​ഗെയിമും ഉണ്ടേ ഈ ആഴ്ച ഒടിടിയിൽ; കാണാൻ മറക്കല്ലേ

ഈ വാരാന്ത്യത്തിൽ ഒടിടിയിലെത്തുന്ന ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കിയാലോ.
Latest OTT Releases
ഒടിടി റിലീസ് (Latest OTT Releases)വിഡിയോ സ്ക്രീൻഷോട്ട്

ജൂൺ മാസം അങ്ങനെ അവസാനിക്കാറായി അല്ലേ. ബി​ഗ് ബജറ്റ് ചിത്രങ്ങളൊന്നും തിയറ്ററുകളിലെത്തിയില്ലെങ്കിലും കുറച്ച് നല്ല സിനിമകൾ ഈ മാസം പ്രേക്ഷകരിലേക്കെത്തിയിരുന്നു. ഈ വാരാന്ത്യത്തിൽ ഒടിടിയിലെത്തുന്ന ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കിയാലോ.

1. പഞ്ചായത്ത് സീസൺ 4

Panchayat Season 4
പഞ്ചായത്ത് സീസൺ 4വിഡിയോ സ്ക്രീൻഷോട്ട്

ഒട്ടേറെ ആരാധകരുള്ള ഒരു സീരിസ് ആയിരുന്നു പഞ്ചായത്ത്. സീരിസിന്റെ നാലാം സീസൺ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് കാണാനാകും.

2. ആസാദി

Azadi
ആസാദിഇൻസ്റ്റ​ഗ്രാം

ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ്, രവീണ രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ആസാ​ദി. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 27 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

3. ഇലവൻ

Eleven
ഇലവൻഇൻസ്റ്റ​ഗ്രാം

ലോകേഷ് അജൽസ് രചനയും സംവിധാനവും നിർവഹിച്ച് ക്രൈം ത്രില്ലർ ചിത്രമാണ് ഇലവൻ. നവീൻ ചന്ദ്ര, റേയ, അഭിരാമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

4. മഹാറാണി

Maharani
മഹാറാണിഇൻസ്റ്റ​ഗ്രാം

ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, കൈലാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മഹാറാണി. പൊളിറ്റിക്കൽ ത്രില്ലറായെത്തിയ ചിത്രം ഒടിടിയിലെത്തി. മനോരമ മാക്സിലൂടെ നിങ്ങൾക്ക് ചിത്രം ആസ്വദിക്കാനാകും.

5. സ്ക്വിഡ് ​ഗെയിം 3

Squid Game Season 3
സ്ക്വിഡ് ​ഗെയിം 3ഇൻസ്റ്റ​ഗ്രാം

സ്ക്വിഡ് ​ഗെയിം 3യും ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 27ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ക്വിഡ് ​ഗെയിം 3 യും പ്രേക്ഷകരിലേക്കെത്തുക.

6. മിസ്റ്ററി

Mystery
മിസ്റ്ററിവിഡിയോ സ്ക്രീൻഷോട്ട്

റാം കപൂർ പ്രധാന വേഷത്തിൽ എത്തുന്ന സീരിസാണ് മിസ്റ്ററി. ഒസിഡിയുള്ള ഒരാളുടെ ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. യുഎസ് സീരിസായ മോങ്കിന്റെ ഇന്ത്യൻ പതിപ്പാണ് ഇത്. ഈ മാസം 27 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് തുടങ്ങും.

Summary

Squid Game Season 3, Azadi, Panchayat Season 4 and other OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com