'തമിഴ് സിനിമ ഗതിപിടിക്കാതിരിക്കാന്‍ കാരണം ഞാനടക്കം മൂന്ന് സംവിധായകര്‍'; ഹിറ്റില്ലാത്തതിന് കുറ്റം തങ്ങള്‍ക്കെന്ന് പാ രഞ്ജിത്ത്

Pa Ranjith
Pa Ranjithഫയല്‍
Updated on
1 min read

തമിഴ് സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ സംസാരിക്കുന്ന പാ രഞ്ജിത്തിന്റെ സിനിമകള്‍ പലര്‍ക്കും വഴികാട്ടിയായി മാറിയിട്ടുണ്ട്. സിനിമയ്ക്കും പുറത്തും തന്റെ രാഷ്ട്രീയ നിലപാടുകളിലൂടെ പാ രഞ്ജിത്ത് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

Pa Ranjith
ഡിഡിഎല്‍ജെ @30: ചതിയില്‍ പടുത്തുയര്‍ത്തിയ ക്ലാസിക്; വഞ്ചനയുടെ കറ പുരണ്ട ആദിത്യ ചോപ്രയുടെ കരങ്ങളും ഹണി ഇറാനിയുടെ ശപഥവും

പാ രഞ്ജിത്തിനൊപ്പം തന്നെ തമിഴ് സിനിമയിലെ മാറ്റത്തിന് കാരണക്കാരായ രണ്ട് പേരാണ് വെട്രിമാരനും മാരി സെല്‍വരാജും. എന്നാല്‍ തങ്ങള്‍ നിരന്തരം തമിഴ് സിനിമ പ്രേക്ഷകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നുവെന്നാണ് പാ രഞ്ജിത്ത് പറയുന്നത്. തമിഴ് സിനിമയെ നശിപ്പിക്കുന്നത് തങ്ങളാണെന്ന് പലരും കുറ്റപ്പെടുത്താറുണ്ടെന്നാണ് പാ രഞ്ജിത്ത് പറയുന്നത്.

Pa Ranjith
'26-ാം വയസില്‍ വെര്‍ജിനിറ്റി നഷ്ടമായി, നിന്റെ കുടുംബത്തിലെ ഒരാളുമായും ബന്ധപ്പെട്ടു'; കരണിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ജാന്‍വി

''ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ എന്നൊരു പ്രയോഗം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. മറ്റ് ഭാഷകളില്‍ ഏതെങ്കിലും സിനിമ ഹിറ്റായാല്‍ കുറ്റം ഞങ്ങള്‍ മൂന്ന് പേര്‍ക്കാണ്. എനിക്കത് മനസിലാകുന്നേയില്ല. തമിഴ് സിനിമയില്‍ ഒരു വര്‍ഷം 300 സിനിമ ഇറങ്ങുന്നുണ്ട്. ഞാന്‍ രണ്ട് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. മാരി ഇതുവരെ ചെയ്തത് അഞ്ച് സിനിമയാണ്. വെട്രി സാര്‍ അതുപോലെ മൂന്ന് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. ഈ രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് അറുന്നൂറ് സിനിമ വന്നിട്ടുണ്ടാകും. പക്ഷെ തമിഴ് സിനിമയെ തകര്‍ക്കുന്നത് ഈ മൂന്ന് സംവിധായകരാണെന്നാണ് പറയുക. ഞാന്‍ ആകെ ചെയ്തത് ഏഴ് സിനിമയാണ്. ഈ ഏഴ് സിനിമകള്‍ കാരണം തമിഴ് സിനിമ തകര്‍ന്നുവെന്നാണോ? മറ്റ് സംവിധായകര്‍ എന്താണ് ചെയ്യുന്നത് അപ്പോള്‍, നിങ്ങള്‍ പ്രേക്ഷരെന്താണ് ചെയ്യുന്നത്? മറ്റ് സിനിമകളേയും നിങ്ങള്‍ ഓടിച്ചില്ലല്ലോ'' പാ രഞ്ജിത്ത് പറയുന്നു.

കബാലി സിനിമ ചിലര്‍ക്ക് ഇഷ്ടമായില്ല. രജനികാന്തിനെ വച്ച് എങ്ങനെ ജാതിയെക്കുറിച്ച് സംസാരിച്ചുവെന്നാണ് ചോദിച്ചത്. എനിക്ക് അതെങ്ങനെ നേരിടണം എന്നറിയില്ല. കബാലി വിജയിച്ചോ പരാജയപ്പെട്ടോ എന്നല്ല എന്റെ വിഷമം. ഇനി ഇതുപോലൊയുള്ള സിനിമകള്‍ ആരെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നാല്‍ ബുദ്ധിമുട്ടാകുമോ എന്നായിരുന്നുവെന്നും പാ രഞ്ജിത്ത് പറയുന്നു.

Summary

Pa Ranjith says everybody is blaming Mari Selvaraj, Vetrimaran and himself for distroying tamil cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com