ബൈസണ്‍ കാണരുത്, ഡ്യൂഡ് കാണൂവെന്ന് ചിലർ; കയറിയപ്പോള്‍ കിട്ടിയത് കിടിലന്‍ അടിയെന്ന് പാ രഞ്ജിത്ത്

ബൈസണ്‍ കാണാന്‍ പോകരുത്. ജാതി പറയുന്ന സിനിമയാണ്
Pa Ranjith on Dude
Pa Ranjith on Dudeവിഡിയോ സ്ക്രീന്‍ഷോട്ട്, ഇന്‍സ്റ്റഗ്രാം
Updated on
1 min read

ദീപാവലി റിലീസായി തിയേറ്ററിലെത്തിയ തമിഴ് ചിത്രങ്ങളാണ് ബൈസണും ഡ്യൂഡും. രണ്ട് സിനിമകളും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഡ്യൂഡ് പ്രദീപ് രംഗനാഥന്റെ തുടര്‍ച്ചയായ മൂന്നാമത്തെ നൂറ് കോടി ചിത്രമായപ്പോള്‍ ധ്രുവ് വിക്രമിന്റെ ആദ്യ സോളോ ഹിറ്റാണ് ബൈസണ്‍.

Pa Ranjith on Dude
പുലര്‍ച്ചെ രണ്ട് മണിക്ക് തുടങ്ങും, ആറ് മണിക്കൂര്‍ നീളുന്ന മേക്കപ്പ്; ഋഷഭ് തന്നെ മായക്കാരനും! അമ്പരപ്പിക്കുന്ന കൂടുമാറ്റം, വിഡിയോ

രണ്ട് സിനിമകളും ശക്തമായ രാഷ്ട്രീയവും മുന്നോട്ട് വെക്കുന്നുണ്ട്. ജാതിയതയ്‌ക്കെതിരെ സംസാരിക്കുന്ന മാരി സെല്‍വരാജ് ചിത്രമാണ് ബൈസണ്‍. അതേസമയം ദുരഭിമാനകൊലയേക്കുറിച്ചും മറ്റുമാണ് ഡ്യൂഡ് സംസാരിക്കുന്നുണ്ട്. ഇപ്പോഴിതാ ഡ്യൂഡിനേയും ബൈസണിനേയും കുറിച്ചുള്ള സംവിധായകന്‍ പാ രഞ്ജിത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Pa Ranjith on Dude
പുരുഷന്‍ ഗ്യാസ് കുറ്റിയെടുത്ത് പൊക്കുന്നത് പോലെ സ്ത്രീ ചെയ്യണമെന്നില്ല, അതല്ല തുല്യത: മീനാക്ഷി അനൂപ്

ബൈസണ്‍ കാണാന്‍ പോകരുത്. ജാതി പറയുന്ന സിനിമയാണ്. അതിനാല്‍ എല്ലാവരും ഡ്യൂഡ് കാണണം എന്ന് പലരും റിലീസ് സമയത്ത് പറഞ്ഞിരുന്നു. അങ്ങനെ പോയി ഡ്യൂഡ് കണ്ടവര്‍ക്ക് ഡ്രൈവര്‍ കൊടുത്ത പണി തനിക്ക് ഇഷ്ടമായെന്നാണ് പാ രഞ്ജിത്ത് പറയുന്നത്.

''മാരിയുടെ സിനിമ റിലീസാകും മുമ്പ് ഒരുപാട് പേര്‍ എഴുതി, ഈ സിനിമ കാണാന്‍ പോകരുത്, ഇത് തെറ്റായ സിനിമയാണ് എന്നൊക്കെ. ഡ്യൂഡ് എന്നൊരു സിനിമ വരുന്നുണ്ടെന്നും അത് കാണൂവെന്നും അവര്‍ പറഞ്ഞു. ഡ്യൂഡ് സംവിധായകര്‍ അവരെ ശരിക്കും കൊട്ടിവിട്ടു. എനിക്കത് കണ്ടപ്പോള്‍ സന്തോഷം തോന്നി'' എന്നാണ് പാ രഞ്ജിത്ത് പറയുന്നത്.

''ഇന്ന് കൊമേഷ്യല്‍ സിനിമയില്‍ സമൂഹത്തിന് സന്ദേശം നല്‍കാനും പ്രേക്ഷകരെ രസിപ്പിക്കാനും സാധിക്കുന്നുണ്ട്. പല പുതിയ സംവിധായകരും വന്നതോടെ തമിഴ് സിനിമയുടെ ഗതി മാറിയിട്ടുണ്ട്. ഇത് നല്ലൊരു നിലയിലേക്ക് തന്നെ സിനിമയെ എത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയാകെ ഓടുന്ന തരത്തില്‍ നിരവധി നൂറ് കോടി സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. തീര്‍ച്ചയായും അവരത് നേടിയെടുക്കും'' എന്നും അദ്ദേഹം പറയുന്നുണ്ട്.

നേരത്തെ തമിഴ് സിനിമയില്‍ മറ്റ് ഭാഷകളിലേത് പോലെ പാന്‍ ഇന്ത്യന്‍ ഹിറ്റ് സംഭവിക്കാത്തതിന് എല്ലാവരും കുറ്റം പറയുന്നത് താന്‍ അടക്കം മൂന്ന് സംവിധായകരെ ആണെന്നും പാ രഞ്ജിത്ത് പറയുന്നുണ്ട്.

Summary

Pa Ranjith talks about how Dude director spoke politics through entertainment. many decided to watch the movie as they don't want to see Bison.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com