കുട്ടിയുടുപ്പിട്ട് തെരുവിലൂടെ നടക്കുന്ന നായിക അസാധ്യ കാഴ്ച; മണ്ടത്തരങ്ങളുടെ ഘോഷയാത്ര; പാക് യുവാവിന്റെ ധുരന്ധര്‍ റിവ്യു

ചെറിയ ലോക്കല്‍ ഗ്യാങുകള്‍ തമ്മിലുള്ള പോരുകള്‍ മാത്രമായിരുന്നു
Dhurandhar
Dhurandharഫെയ്സ്ബുക്ക്
Updated on
1 min read

ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ് രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍ 2. പ്രൊപ്പഗാണ്ട ചിത്രമെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും ധുരന്ധര്‍ 2വിന്റെ കളക്ഷന്‍ 1000 കോടി പിന്നിട്ടിട്ടുണ്ട്. ഇതിനിടെ ധുരന്ധറിനെക്കുറിച്ചുള്ള പാക്കിസ്ഥാന്‍ സ്വദേശിയായ യുവാവിന്റെ റിവ്യു വൈറലായി മാറുകയാണ്.

Dhurandhar
'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പാവം നടി'; വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ജൂഡ്

രോഹന്‍ ഭാട്ടിയ എന്ന യുവാവ് പങ്കുവച്ച വിഡിയോയിലാണ് പാക്ക് യുവാവിന്റെ പ്രതികരണം. ബാലിയില്‍ വച്ച് കണ്ടുമുട്ടിയൊരു പാക്കിസ്ഥാന്‍കാരനോട് ധുരന്ധറിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ എന്നു പറഞ്ഞാണ് രോഹന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Dhurandhar
'എനിക്കൊന്ന് തൊട്ടാല്‍ മതി', അയാള്‍ എന്നോട് യാചിച്ചു; നടുക്കുന്ന കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി രണ്‍വീര്‍!

ധുരന്ധറിന്റെ ഛായാഗ്രഹണത്തേയും സംഗീതത്തേയും പ്രശംസിക്കുന്ന പാക് യുവാവ് പക്ഷെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണെന്നും പറയുന്നുണ്ട്. ഇയാള്‍ക്കൊപ്പം ഒരു യുവതിയും വിഡിയോയില്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

''ധുരന്ധര്‍ ഓവര്‍റേറ്റഡ് ആണ്. കറാച്ചിക്കാരെക്കുറിച്ച് പറയുന്നത് തമാശയായിട്ടാണ് തോന്നിയത്. ല്യാരിയെ നിയന്ത്രിക്കുന്നവര്‍ കറാച്ചിയെ നിയന്ത്രിക്കും, കറാച്ചിയെ നിയന്ത്രിക്കുന്നവര്‍ പാക്കിസ്ഥാനേയും എന്നാണ് പറയുന്നത്. ഞങ്ങള്‍ കറാച്ചിക്കാരാണ്. ആ നഗരം അവിടുത്തുകാരുടേതല്ല. അനാഥരുടെ നാടാണ്. അവിടെ നിന്ന് പാക്കിസ്ഥാനെ നിയന്ത്രിക്കാനാകില്ല'' എന്നാണ് യുവാവ് പറയുന്നത്. പാക്കിസ്ഥാനെ നിയന്ത്രിക്കണമെങ്കില്‍ ലാഹോറിലാണ് പോകേണ്ടതെന്നും അയാള്‍ പറയുന്നു.

താന്‍ ല്യാരിക്കാരനാണെന്നും അവിടെ ഗ്യാങ് വാറുകള്‍ ഉണ്ടായിരുന്നുവെന്നും യുവാവ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം ചെറിയ ലോക്കല്‍ ഗ്യാങുകള്‍ തമ്മിലുള്ള പോരുകള്‍ മാത്രമായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ചിത്രത്തിലെ സാറ അര്‍ജുന്റ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയേയും യുവാവ് വിമര്‍ശിക്കുന്നുണ്ട്.

''പിന്നെ കണ്ട വലിയൊരു തമാശ ആ പെണ്‍കുട്ടി മിനിസ്‌കേര്‍ട്ട് ധരിച്ച് നടക്കുന്നതാണ്'' യുവാവ് ഇത് പറഞ്ഞതും ഒപ്പമുണ്ടായിരുന്ന യുവതിയും ഇടപെടുകയാണ്. ''ല്യാരിയുടെ തെരുവുകളിലൂടെ ഒരു സ്ത്രീ മിനിസ്‌കേര്‍ട്ട് ധരിച്ച് കറങ്ങി നടക്കുകയെന്നത് അസാധ്യമാണ്. ചിത്രത്തിലെ റേവ് പാര്‍ട്ടിയില്‍ ഉറുദുവിലുള്ള സൈന്‍ ബോര്‍ഡുകളും കാണാം. അങ്ങനെ എവിടേയുമില്ല. എല്ലാ ബോര്‍ഡുകളും ഇംഗ്ലീഷിലാണ്'' എന്നാണ് അവര്‍ പറയുന്നത്.

Summary

Pakistani man says Dhurandhar is overrated. Says no woman can roam in mini skirts in Lyari.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com