'ഞങ്ങൾ ഫാക്ടറി ഉൽപ്പന്നങ്ങളല്ല, ഇടവേളയെടുക്കുന്നത് അനിവാര്യം'; അർജിത്തിനെ പിന്തുണച്ച് പങ്കജ് ത്രിപാഠി

അർജിത്തിനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പങ്കജ് ത്രിപാഠി.
Arijit Singh, Pankaj Tripathi
Arijit Singh, Pankaj Tripathiഇൻസ്റ്റ​ഗ്രാം
Updated on
1 min read

സം​​ഗീത സംവിധായകൻ അർജിത് സിങിന്റെ പിന്നണി ​ഗാനരം​ഗത്തു നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരുന്നു. അർജിത്തിന്റെ തീരുമാനത്തെ പിന്തുണച്ച് ​ഗായകരടക്കം നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അർജിത്തിനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പങ്കജ് ത്രിപാഠി. എൻഡി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പങ്കജ് ത്രിപാഠിയുടെ പ്രതികരണം. പുതിയത് എന്തെങ്കിലും ചെയ്യാൻ കലാകാരൻമാർ ഇടയ്ക്ക് ഒരു ഇടവേള എടുക്കുന്നത് നല്ലതാണെന്ന് പങ്കജ് പറഞ്ഞു.

"സ്വയം പുനർനിർമിക്കാൻ നമുക്കൊരു ഇടവേള ആവശ്യമാണ്. ഒരു കലാകാരനായിരിക്കുക എന്നത് ശ്രമകരമായ ജോലിയായതിനാൽ, ഇടയ്ക്കിടെ ഇടവേളകൾ എടുക്കുകയോ അല്ലെങ്കിൽ വേഗത കുറയ്ക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. എങ്കിൽ മാത്രമേ ഒരു കലാകാരന് പുതിയത് എന്തെങ്കിലും ചെയ്യാൻ കഴിയൂ. ഞങ്ങൾ ഫാക്ടറി ഉൽപ്പന്നങ്ങളല്ല."- പങ്കജ് ത്രിപാഠി പറഞ്ഞു.

"ഒരു ഫാക്ടറിയിൽ ദിവസവും നിർമിക്കുന്ന 1,000 തീപ്പെട്ടി കൂടുകൾ പോലെയല്ല ഞങ്ങൾ. ഞങ്ങൾ കലാകാരന്മാരാണ്, ഉൽപ്പന്നങ്ങളല്ല. ഇന്നത്തെ നിലയിലെത്താൻ ഓരോ നടന്മാരും ഒരുപാട് കഷ്ടപ്പെടുകയും ത്യാഗങ്ങൾ സഹിക്കുകയും വേണം. സെറ്റിലേക്ക് പോകാനുള്ള ആവേശം നിങ്ങൾക്കുണ്ടാവണം. ആ ആവേശത്തിനുള്ള പ്രചോദനം എപ്പോഴും മാറിക്കൊണ്ടേയിരിക്കും". - അദ്ദേഹം കൂട്ടിച്ചേർത്തു.

Arijit Singh, Pankaj Tripathi
ആരാധകരെ ഞെട്ടിച്ച് അര്‍ജിത് സിങ്, ഇനി സിനിമയിൽ പാടില്ല!

പിന്നണി ഗായകനായി ഇനി പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്നായിരുന്നു അർജിത് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്. ഇത്രയും കാലം ആരാധകർ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. ഭാവിയിൽ എളിയ കലാകാരനായി കൂടുതൽ പഠിക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് അർജിത് സിങ്.

Summary

Cinema News: Pankaj Tripathi on Arijit Singh quitting playback singing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com