

സൂപ്പര്‍ താരം പവന്‍ കല്യാണ്‍ നായകനായ ദേ കോള്‍ ഹിം ഓ.ജി കഴിഞ്ഞ ദിവസമാണ് ഒടിടിയിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു ഈ വര്‍ഷത്തെ തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റായ ചിത്രത്തിന്റെ ഒടിടി റിലീസ്. വന്‍ ഹൈപ്പോടെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഓ.ജി. 280 കോടിയലധികം കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.
ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ഓ.ജിയെ എടുത്തുടുക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ട്രോളുകളില്‍ നിറയുകയാണ് പവന്‍ കല്യാണും സിനിമയും. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായ ഓ.ജിയുടെ മേക്കിങും ആക്ഷനും സംഗീതവുമെല്ലാം കയ്യടി നേടുന്നുണ്ട്. എന്നാല്‍ പവന്‍ കല്യാണിന്റെ പ്രകടനം കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.
പവന്‍ കല്യാണിന്റെ പ്രകടനം മറ്റെല്ലാം ശരിയായിട്ടും സിനിമയെ പിന്നോട്ടടിക്കുന്നതായാണ് ആരാധകര്‍ പറയുന്നത്. വലിയ ബില്‍ഡപ്പ് ലഭിച്ച കഥാപാത്രത്തെ ഒട്ടും ഇംപാക്ടില്ലാത്താക്കി മാറ്റിയെന്ന് വിമര്‍ശകര്‍ പറയുന്നു. കഥാപാത്രത്തിന് ആവശ്യമായ സ്‌ക്രീന്‍ പ്രസന്‍സും സ്വാഗും എന്തിന് ഡയലോഗ് ഡെലിവറി പോലും പവന്‍ കല്യാണിന് സാധ്യമാകുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
'രാജമൗലി വിചാരിച്ചാല്‍ പോലും ഈ മുഖത്ത് ഒരു എക്‌സ്പ്രഷനും വരില്ല, അഭിനയിക്കാന്‍ യാതൊരു താല്‍പര്യവുമില്ലാതെയാണല്ലോ വന്നു നില്‍ക്കുന്നത്, ഇയാള്‍ എങ്ങനെ സൂപ്പര്‍ സ്റ്റാറായി' എന്നിങ്ങനെയാണ് ചിലരുടെ പരിഹാസം. 'ഈ ഓജസ്സില്ലാത്ത ഗംഭീരക്ക് വേണ്ടി തമന്‍ ഗാരുന്റെ മ്യൂസിക് പാഴായി എന്നല്ലാതെ എന്ത് പറയാന്‍. വരുന്നവരും പോകുന്നവരും ഒക്കെ പൊക്കി പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല. മേക്കിംഗും മ്യൂസിക്കും, പിന്നെ ചില ഷോട്ടുകളും. അതിന് വേണ്ടി ഒരു തവണ കണ്ടിരിക്കാവുന്ന പടം' എന്നാണ് മറ്റൊരു പ്രതികരണം.
'ഓ.ജിയില്‍ പവന്‍ അട്ടര്‍ മിസ്‌കാസ്റ്റ് ആയിരുന്നു, ഒരു തരത്തിലും ആ മോന്ത വച്ച് മാസ് കാണിക്കാന്‍ പറ്റാത്ത തരത്തിലുള്ള അവരാത ആക്ടിംഗ്. സംവിധായകന്‍ ചെക്കനെ ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നും, കാരണം ഏത് ലെവലന്‍ എലിവേഷന്‍ സീനുകളും ഷോട്ടുകളുമായിരുന്നു ഇതില്‍ അവന്‍ സെറ്റ് ചെയ്ത് വച്ചത് പ്രത്യേകിച്ചും മറ്റേ ഇന്റര്‍വെല്ലിലെ കഴുത്ത് വെട്ടുന്ന സീന്‍ ഒക്കെ അന്യായമായിരുന്നു. പക്ഷേ നായകന്‍ ഒരു കഴിവ് കെട്ടവനായത് കൊണ്ട് എല്ലാം കുളമായി' എന്നും ചിലര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates