

മലയാളികൾക്കിടയിൽ മാത്രമല്ല, മറ്റു ഭാഷകളിലും വലിയൊരു ആരാധകനിരയുള്ള അവതാരകയും നടിയുമാണ് പേളി മാണി. പേളിയുടെ അഭിമുഖങ്ങൾക്കും വലിയൊരു ആരാധക നിര തന്നെയുണ്ട്. തമാശ നിറഞ്ഞ ചോദ്യങ്ങളുമായാണ് പേളിയുടെ അഭിമുഖങ്ങൾ നടക്കുന്നത്. ഇതിനൊപ്പം തന്റെ കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും കുക്കിംഗ് വ്ലോഗും എല്ലാം പേളി കൈകാര്യം ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ ബോഡി ഷേമിങ് കമന്റുകൾക്ക് മറുപടി നൽകി പേളി പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "ബോഡി ഷേമിങ് കുഴപ്പമില്ല, ശരിയാണ് എന്ന് തോന്നുന്നവരോട് ഒരു നിമിഷം മൗനം. എന്നാൽ അങ്ങനയല്ല. ഒരിക്കലും അങ്ങനെയാകുകയുമില്ല.
എനിക്ക് എന്റെ ശരീരത്തെ ഇഷ്ടമാണ്.. അത് രണ്ട് ഗർഭധാരണങ്ങളെ അതിജീവിച്ചു.. ഒരു ഗർഭം അലസി.. എന്നാലും എന്റെ ശരീരം ഇപ്പോഴും എക്കാലത്തേക്കാളും ശക്തമാണ്. സ്ത്രീകളേ, ഞാൻ നിങ്ങളോട് പറയുന്നു ഇതൊക്കെ നിങ്ങളെ കൂടുതൽ സ്ട്രോങ്ങ് ആക്കുകയേ ഉള്ളൂ. നിങ്ങൾക്ക് അവരെ ചെറുതായി ഒന്ന് അലോസരപെടുത്താം എന്നാൽ ഒരിക്കലും തകർക്കാൻ സാധിക്കില്ല".- പേളി കുറിച്ചു.
തന്റെ വിഡിയോകൾക്കും ചിത്രങ്ങൾക്കുമൊപ്പമായിരുന്നു പേളിയുടെ കുറിപ്പ്. നിരവധി പേരാണ് പേളിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. "പഴയതിലും സുന്ദരിയാണ് പേളി ഇപ്പോൾ", "ഞാനുൾപ്പെടെ ഒരുപാട് സ്ത്രീകൾക്ക് പേളി ഒരു പ്രചോദനമാണ്"- എന്നൊക്കെയാണ് പേളിയുടെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. അഭിമുഖങ്ങൾക്ക് പുറമേ പേളി പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആരാധകരേറെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates