നടിയും അവതാരകയുമായ പേളി മാണിയുടെയും നടൻ ശ്രീനിഷ് അരവിന്ദിന്റെയും മകൾ നിലയ്ക്ക് ഒന്നാം പിറന്നാൾ. മകൾക്കൊപ്പമുള്ള രസനിമിഷങ്ങൾ പതിവായി ആരാധകരുമായി പങ്കുവയ്ക്കുന്ന പേളിയും ശ്രീനിഷും നിലയുടെ ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങളും സോഷ്യൽമീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനുപുറമേ നിലയുടെ പിറന്നാൾ വിഡിയോ തന്റെ യൂട്യൂബ് ചാനലിലും പേളി പോസ്റ്റ് ചെയ്തു.
"നിലയ്ക്ക് ഒരു വയസ്സ്
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്. ഞങ്ങളുടെ കുഞ്ഞ് മാലാഖ വളരുകയാണ്, ഞങ്ങൾക്കൊപ്പം ആഘോഷിക്കാൻ കാട്ടിലെ എല്ലാവരെയും ക്ഷണിച്ചു", പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിച്ചു. ജംഗിൾ തീമിലാണ് നിലയുടെ ഒന്നാം പിറന്നാൾ കൊണ്ടാടിയത്.
റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പരിചയപ്പെട്ടാണ് പേളിയും ശ്രീനിഷും പ്രണയത്തിലായത്. പേർളിഷ് എന്ന ഹാഷ്ടാഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2021 മാർച്ച് 20നാണ് ഇവർ ജീവിതത്തിലേക്ക് നിലയേ വരവേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates