'സ്ത്രീകളെ വേദനിപ്പിച്ച് ജീവിക്കേണ്ട അവസ്ഥ, പുരുഷനെ വിമര്‍ശിക്കുമോ?'; ഉണ്ണി വ്‌ളോഗ്‌സിന് പേളിയുടെ മറുപടി

ദിയയെ ഡിപ്രഷനിലേക്ക് നയിച്ചേക്കാമെന്നും പേളി
Pearle Maaney, Unni Vlogs
Pearle Maaney, Unni Vlogs
Updated on
1 min read

ഉണ്ണി വ്‌ളോഗ്‌സിന് മറുപടിയുമായി യൂട്യൂബറും നടിയുമായ പേളി മാണി. പേളി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഉണ്ണി വ്‌ളോഗ്‌സ് വിഡിയോ ചെയ്തിരുന്നു. തന്റെ ഏക ലക്ഷ്യം വ്യൂസ് ആണെന്ന് അഭിമുഖത്തില്‍ പേളി പറഞ്ഞതിനെക്കുറിച്ചാണ് വിഡിയോയില്‍ ഉണ്ണി സംസാരിക്കുന്നത്. പേളിയും പിള്ളേരും എന്നാണ് ഉണ്ണിയുടെ വിഡിയോയുടെ തലക്കെട്ട്.

Pearle Maaney, Unni Vlogs
'ഗീതയും ഖുറാനും വായിക്കാതെ അസഭ്യം പറയുന്നു'; റഹ്മാനെ പുകഴ്ത്തുന്ന പ്രധാനമന്ത്രി മോദിയുടെ വിഡിയോ പങ്കുവച്ച് മകന്‍; പ്രതിരോധിച്ച് മക്കള്‍

പേളിയേയും മറ്റൊരു ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയേയും വിഡിയോയില്‍ ഉണ്ണി വിമര്‍ശിക്കുന്നുണ്ട്. കുട്ടികളെ തങ്ങളുടെ കണ്ടന്റാക്കി മാറ്റുന്നതിനെയാണ് ഉണ്ണി വിമര്‍ശിക്കുന്നത്. വിഡിയോ ചര്‍ച്ചയായി മാറിയതോടെ ഉണ്ണിയ്ക്ക് മറുപടിയുമായി കമന്റില്‍ പേളിയെത്തി. നിമിഷങ്ങള്‍ക്കകം തന്നെ കമന്റ് പേളി ഡിലീറ്റ് ചെയ്തുവെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Pearle Maaney, Unni Vlogs
'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത സുഹൃത്തുമുണ്ട്'; 'ചത്താ പച്ച'യിൽ മമ്മൂട്ടിക്കു പിന്നാലെ മോഹൻലാലും

ഇതിലൂടെ സമാധാനം കണ്ടെത്താന്‍ സാധിക്കുന്നുവെങ്കില്‍ ആയിക്കോട്ടെ എന്നാണ് പേളി പറയുന്നത്. അതേസമയം സ്ത്രീകളെ വേദനിപ്പിച്ച് ജീവിക്കേണ്ടി വരരുതെന്നും പേളി പറയുന്നു. തനിക്ക് വിമര്‍ശനത്തില്‍ കുഴപ്പമില്ലെങ്കിലും ദിയ എങ്ങനെയാകാം സ്വീകരിക്കുകയെന്ന് അറിയില്ല. ദിയയെ ഡിപ്രഷനിലേക്ക് നയിച്ചേക്കാമെന്നും പേളി പറയുന്നുണ്ട്.

''ഉണ്ണി, ഒരുപാട് സ്‌നേഹവും ഹീലിംഗും അയക്കുന്നു. നിനക്ക് നിന്നില്‍ തന്നെ സമാധാനം കണ്ടെത്താന്‍ സാധിക്കട്ടെ. നിനക്ക് മറ്റുള്ളവരിലെ നന്മ കാണാന്‍ സാധിക്കട്ടെ. മറ്റുള്ളവരെ, പ്രത്യേകിച്ചും അക്ഷരാര്‍ത്ഥത്തില്‍ ബോസ് ലേഡിമാരായ സ്ത്രീകളെ, വേദനിപ്പിച്ച് ജീവിക്കേണ്ടി അവസ്ഥ നിനക്ക് വരാതിരിക്കട്ടെ. ഇത് നിന്നെ ഇന്‍സെക്യൂര്‍ ആക്കുന്നുണ്ടോ? കാരണം നീയൊരു ടോപ് പുരുഷ താരങ്ങളെയും ക്രിയേറ്റര്‍മാരേയും അനലൈസ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്ത് തന്നെയായാലും ടേക്ക് കെയര്‍'' പേളി പറയുന്നു.

''ഞാനിതില്‍ ഓക്കെയാണ്. പക്ഷെ, ദിയയെപ്പോലുള്ളവര്‍ ആണോയെന്ന് അറിയില്ല. ഇതുപോലുള്ള കാര്യങ്ങള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ ട്രിഗര്‍ ചെയ്യും. ഒരാള്‍ ആ അവസ്ഥയിലേക്ക് എത്താന്‍ നീയൊരു കാരണമാകാതിരിക്കട്ടെ. ദയയുണ്ടാവുക. തെരഞ്ഞെടുപ്പിനുള്ള സാധ്യത നമുക്ക് മുമ്പില്‍ എപ്പോഴുമുണ്ട്. എല്ലായിപ്പോഴും'' പേളി പറയുന്നു.

Summary

Pearle Maaney gives reply to Unni Vlogs in his criticism of her and Diya Krishna. Later deletes the comment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com