പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം; ‘സാം ഹോയി’ ടീസർ പുറത്ത്  

വിയറ്റ്നാമീസ് ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ആക്‌ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സാം ഹോയി എന്നാണ് ചിത്രത്തിന്റെ പേര്. വിയറ്റ്നാമീസ് ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. 

ബോക്സറുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. വിയറ്റ്നാമീസ് താരങ്ങളായ ബിൻ, ആൻ തു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വർഷം ജനുവരി 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇന്ത്യ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലാകും റിലീസ്.

ടിയൻ, വിക്രം വേദ എന്നീ ചിത്രങ്ങൾക്കു പശ്ചാത്തലസംഗീതം ഒരുക്കിയ സാം സി എസ് ആണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER