ആ ആറുവയസുകാരി തന്നെയാണോ ഇത്? സല്‍മാന്‍ ഖാന്റെ നായികയെ കണ്ട് വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍ 

 'മുന്നി'യായി പ്രേക്ഷകഹൃദയം കീഴടക്കിയ ഹര്‍ഷാലി മല്‍ഹോത്രയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
ആ ആറുവയസുകാരി തന്നെയാണോ ഇത്? സല്‍മാന്‍ ഖാന്റെ നായികയെ കണ്ട് വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍ 
Updated on
1 min read

ല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബജ്‌റംഗി ബായ്ജാന്‍ കണ്ടവരാരും അതിലെ ആറ് വയസുകാരിയെ മറക്കാനിടയില്ല. സൂപ്പര്‍ താരത്തോടൊപ്പം ചിത്രത്തില്‍ അഭിനയിച്ച ഹര്‍ഷാലി മല്‍ഹോത്ര എന്ന ആ പെണ്‍കുട്ടി ഇന്ന് പഴയ കുട്ടികുറുമ്പിയല്ല. 'മുന്നി'യായി പ്രേക്ഷകഹൃദയം കീഴടക്കിയ ഹര്‍ഷാലി മല്‍ഹോത്രയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താരത്തിന്റെ ദീപാവലി ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. 

2015ല്‍ പുറത്തിറങ്ങിയ കബീര്‍ ഖാന്‍ ഒരുക്കിയ ബജ്‌റംഗി ബായ്ജാന്‍ ആണ് ഹര്‍ഷാലിയുടെ കന്നി ചിത്രം. സംസാരശേഷി ഇല്ലാത്ത കുട്ടിയായാണ് ചിത്രത്തില്‍ ഹര്‍ഷാലി അഭിനയിച്ചത്. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നതിനിടയില്‍ അമ്മയുമായി വേര്‍പെടുകയും പിന്നീട് സല്‍മാന്‍ കഥാപാത്രമായ പവന്‍ കുമാറിന്റെ അടുത്തെത്തുകയും ചെയ്യുന്നു. കുട്ടിയെ അവളുടെ കുടുംബത്തിനടുത്ത് എത്തിക്കാനാണ് പിന്നീടുള്ള പവന്റെ ശ്രമങ്ങള്‍. ചിത്രത്തിലെ അഭിനയത്തിന് ഹര്‍ഷാലിക്ക് നിരവധി അവാര്‍ഡുകളും ലഭിക്കുകയുണ്ടായി. 

ആരാധകര്‍ക്ക് ദീപാവലി ആശംസിച്ചുള്ള ഹര്‍ഷാലിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടി ഇത്ര വലുതായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 8000ത്തോളം കുട്ടികളില്‍ നിന്നാണ് മുന്ന എന്ന വേഷം ചെയ്യാന്‍ ഹര്‍ഷാലിയെ തിരഞ്ഞെടുത്തതെന്ന് മുമ്പ് കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛബ്ര പറഞ്ഞിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com