'9 മാസം കഴിഞ്ഞു, പുതിയ ലോകത്തിനായി കാത്തിരിക്കുന്നു'; നിറവയറിൽ പൂജ രാമചന്ദ്രൻ; ചിത്രങ്ങൾ വൈറൽ

പൂജയെ കെട്ടിപ്പിടിച്ചും ചുംബിച്ചും ജോൺ കൊക്കനും കൂടെയുണ്ട്
പൂജയും ജോണും/ ഫോട്ടോ; ഇൻസ്റ്റ​ഗ്രാം
പൂജയും ജോണും/ ഫോട്ടോ; ഇൻസ്റ്റ​ഗ്രാം
Updated on
2 min read

ദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി പൂജ രാമചന്ദ്രനും നടൻ ജോൺ കൊക്കനും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് പൂജയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ്. നിറവയറിൽ ബീച്ചിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. പൂജയെ കെട്ടിപ്പിടിച്ചും ചുംബിച്ചും ജോൺ കൊക്കനും കൂടെയുണ്ട്. 

അതുപോലെ തന്നെ 9 മാസം കഴിഞ്ഞു. ഞാൻ ഏറ്റവും മികച്ച ഓർമ്മകൾ ഉണ്ടാക്കി, ഈ 9 മാസങ്ങൾ എപ്പോഴും പുതിയൊരു ലോകത്തിനായി കാത്തിരിക്കുന്നു! ഓരോ ഫ്രെയിമും ഞാൻ എന്നും കാത്തു സൂക്ഷിക്കുന്ന ഒരു ഓർമ്മയായി സൂക്ഷിക്കുന്നു. എന്റെയും നിന്റെയും പാതിയായ നമ്മുടെ കുഞ്ഞിനായി കാത്തിരിക്കുന്നു. - എന്ന കുറിപ്പിനൊപ്പമാണ് പൂജ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

രണ്ട് വ്യത്യസ്ത ലുക്കിലാണ് പൂജ ഫോട്ടോകൾ എത്തുന്നത്.വെള്ള പാവാടയും ചുവപ്പും ബ്ലൗസും ധരിച്ച് നിറവയർ കാണിച്ചുള്ളതാണ് ആദ്യ സെറ്റ് ഫോട്ടോകൾ. ട്രാൻസ്പരന്റ് ബ്ലാക്ക് ഗൗണിലുള്ള ചിത്രങ്ങളാണ് അടുത്തത്. ബീച്ച് മൂഡിലാണ് രണ്ട് ചിത്രങ്ങളും എടുത്തിരിക്കുന്നത്. അടുത്തിടെയാണ് പൂജയുടെ ബേബി ഷവർ നടത്തിയത്. പാർ‍ട്ടി മൂഡിൽ ഒരുക്കിയ ബേബി ഷവർ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. ​ഗർഭകാലത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയാണ് പൂജ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും നാലാം വിവാഹ വാർഷികം. മനോഹരമായ കുറിപ്പിനൊപ്പം താരം ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com