നാല് ദിവസം മുന്‍പ് അവസാന പോസ്റ്റ്; ഗോവയിലെ പാര്‍ട്ടിയില്‍ നിന്ന് വിഡിയോ; പൂനം പാണ്ഡെയുടെ മരണത്തില്‍ ഞെട്ടി ബോളിവുഡ്

കാന്‍സര്‍ ബാധിതയായ ഒരാള്‍ എങ്ങനെയാണ് ഇത്ര ആരോഗ്യത്തോടെ ഇരിക്കാനാവുന്നത് എന്നാണ് പലരുടേയും സംശയം
പൂനം പാണ്ഡെ
പൂനം പാണ്ഡെഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്ത എത്തിയത്. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് താരത്തിന്റെ മരണം എന്നാണ് മാനേജര്‍ വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്ത വിശ്വസിക്കാനാവുന്നില്ല എന്നാണ് ആരാധകരുടെ കമന്റുകള്‍.

പൂനം പാണ്ഡെ
നടി പൂനം പാണ്ഡെ അന്തരിച്ചു

നാല് ദിവസം മുന്‍പായിരുന്നു പൂനം പാണ്ഡെയുടെ അവസാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഗോവയിലെ ഒരു പാര്‍ട്ടിയില്‍ നിന്നുള്ളതായിരുന്നു വിഡിയോ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് വസ്ത്രത്തിലാണ് പൂനം പാണ്ഡെ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

അതിനിടെ മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി പേരാണ് വ്യാജവാര്‍ത്തയെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. കാന്‍സര്‍ ബാധിതയായ ഒരാള്‍ എങ്ങനെയാണ് ഇത്ര ആരോഗ്യത്തോടെ ഇരിക്കാനാവുന്നത് എന്നാണ് പലരുടേയും സംശയം. ഇത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

നടിയുടെ മരണത്തില്‍ ഓദ്യോഗിക സ്ഥിരീകരണം നടത്താതിരുന്നതിലെ കാരണം മാനേജര്‍ വ്യക്തമാക്കി. പൂനം പാണ്ഡെയുടെ ജന്മനാടായ കാന്‍പൂരില്‍ വച്ചായിരുന്നു മരണം. കുടുംബമാണ് നടി മരിച്ച വാര്‍ത്ത തങ്ങളെ അറിയിച്ചത് എന്നാണ് മാനേജര്‍ പറയുന്നത്. പിന്നീട് കുടുംബവുമായി ബന്ധപ്പെടാന്‍ നോക്കിയിട്ട് സാധിക്കാതിരുന്നതിനാലാണ് ഒഫീഷ്യല്‍ സ്റ്റേറ്റ്‌മെന്റ് ഇറക്കാതിരുന്നത് എന്നാണ് പറയുന്നത്. പൂനത്തിന്റെ മൃതദേഹം ഉത്തര്‍പ്രദേശിലാണെന്നും വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

57 Dead, 60,000 Enter From Morocco
 Vadakara drug case
The Odyssey
Shabana Azmi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com