'യൂ കാന്‍ ഇമാജിന്‍' : 'രംഗസ്ഥല'ത്തിനു ശേഷം പവര്‍ സ്റ്റാറുകള്‍ ഒന്നിക്കുന്നു; രാം ചരണ്‍ - സുകുമാര്‍ ചിത്രം ആരംഭിച്ചു

ഇരുവരും ഒന്നിച്ച മുന്‍ചിത്രമായ 'രംഗസ്ഥലം' തെലുങ്ക് സിനിമയിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായിരുന്നു
RC 17
RC 17 Special Arrangement
Updated on: 
1 min read

തെലുഗ് സിനിമയിലെ മെഗാ പവര്‍ സ്റ്റാര്‍ രാം ചരണും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സുകുമാറും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ഹൈദരാബാദില്‍ തുടക്കമായി. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, ടി-സീരീസ് എന്നിവയുടെ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകളില്‍ തെലുങ്ക് സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങിലെ മുഖ്യാതിഥി മെഗാസ്റ്റാര്‍ ചിരഞ്ജീവി ആദ്യ ഷോട്ടിന് ക്ലാപ്പടിക്കുകയും ദില്‍ രാജുവിനൊപ്പം ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ കൈമാറുകയും ചെയ്തു.

രാം ചരണും സുകുമാറും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഇരുവരും ഒന്നിച്ച മുന്‍ചിത്രമായ 'രംഗസ്ഥലം' തെലുങ്ക് സിനിമയിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായിരുന്നു. നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രത്തിനു ശേഷം ഇരുവരും കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് സിനിമാലോകത്ത് ഉയരുന്നത്.

ചിത്രത്തിനായി രാം ചരണ്‍ പൂര്‍ണമായും പുതിയൊരു രൂപമാറ്റത്തിന് ഒരുങ്ങുകയാണ്. താരത്തെ വ്യത്യസ്തമായ ഗെറ്റപ്പില്‍ സുകുമാര്‍ അവതരിപ്പിക്കുമെന്നാണ് സൂചന. വലിയ ക്യാന്‍വാസില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ട് ശ്രദ്ധേയമായ സിനിമാനുഭവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ടി-സീരീസിന്റെ ഭൂഷണ്‍ കുമാറാണ് ക്യാമറ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ചടങ്ങില്‍ സന്നിഹിതരായ സംവിധായകര്‍ ആദ്യ ഷോട്ടുകള്‍ സംവിധാനം ചെയ്തു. 'ആര്‍സി 17' എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം, നവീന്‍ യേര്‍നേനി, വൈ. രവി ശങ്കര്‍, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നീല, പച്ച, സ്വര്‍ണ നിറങ്ങളിലുള്ള മയില്‍പ്പീലി പശ്ചാത്തലത്തില്‍ രാം ചരണിന്റെ മുഖം ഉള്‍പ്പെടുത്തിയാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. 'യൂ ക്യാന്‍ ഇമാജിന്‍' എന്ന വാചകത്തോടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

രചന, സംവിധാനം: സുകുമാര്‍, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, ടി-സീരീസ്, നിര്‍മ്മാതാക്കള്‍: നവീന്‍ യേര്‍നേനി, വൈ. രവി ശങ്കര്‍, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷണ്‍ കുമാര്‍, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ, പി.ആര്‍.ഒ: ശബരി

RC 17
‘ജെന്റിൽമാൻ' വീണ്ടും തിയേറ്ററുകളിലേക്ക് ; റീ-റിലീസ് തീയതി പ്രഖ്യാപിച്ച് കെടി കുഞ്ഞുമോൻ
RC 17
ഷെയ്ൻ നിഗത്തിന്റെ തമിഴ് ചിത്രത്തിന് തുടക്കം; ഛായാഗ്രഹണം ആഷിഖ് അബു, സംവിധാനം ഷാം സൂര്യ
RC 17
'മമിത അഡോറബിള്‍ ആയിരുന്നു, സംഗീത് അയ്യപ്പാ എന്ന് പറഞ്ഞപ്പോഴൊക്കെ ഞാന്‍ പൊട്ടിച്ചിരിച്ചു'; നിവിന്‍ പോളിയോട് സായ് പല്ലവി
Summary

'Power Stars' unite after 'Rangasthalam'; Ram Charan - Sukumar film begins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER