

തമിഴകത്തെ പുത്തന്‍ താരോദയമാണ് പ്രദീപ് രംഗനാഥന്‍. സംവിധായകനായാണ് പ്രദീപ് കടന്നു വരുന്നത്. രവി മോഹന്‍ നായകനായ കോമാളിയായിരുന്നു ആദ്യ സിനിമ. പിന്നാലെ ലവ് ടുഡെ എന്ന ചിത്രത്തിലൂടെ നായകനായി. ചിത്രം വന്‍ വിജയം നേടുകയും ചെയ്തു. പിന്നാലെ വന്ന ഡ്രാഗണും ബ്ലോക് ബസ്റ്ററായി. ഇതോടെ തമിഴിലെ ഏറ്റവും തിരക്കുള്ള യുവനടനായി മാറുകയായിരുന്നു പ്രദീപ്. ഇപ്പോഴിതാ മമിത ബൈജുവിനൊപ്പം അഭിനയിക്കുന്ന ഡ്യൂഡിലൂടെ ഹാട്രിക് വിജയം ലക്ഷ്യമിടുകയാണ് പ്രദീപ്.
കരിയറില്‍ വിജയങ്ങള്‍ തുടര്‍ച്ചയാകുമ്പോള്‍ പൊതുവെ താരങ്ങള്‍ തങ്ങളുടെ പ്രതിഫലം ഉയര്‍ത്താറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് പ്രദീപ്. തുടക്കത്തില്‍ വാങ്ങിയിരുന്ന അതേ തുക തന്നെയാണ് പ്രദീപ് ഇപ്പോഴും പ്രതിഫലമായി വാങ്ങുന്നതെന്ന വാര്‍ത്ത സിനിമ ലോകത്ത് ചര്‍ച്ചയാവുകയാണ്. 15 കോടി രൂപയാണ് പ്രദീപ് ഡ്യൂഡിനായി വാങ്ങിയത്. നേരത്തെ ഡ്രാഗണ്‍ ഇറങ്ങിയ സമയത്ത് പ്രതിഫലം കൂട്ടാന്‍ സാധിക്കുമായിരുന്നിട്ടും പ്രദീപ് അതിന് തയ്യാറായിരുന്നില്ല.
ലവ് ടുഡെ ചെയ്യുന്ന സമയത്താണ് പ്രദീപ് ഡ്യൂഡിന് ഡേറ്റ് കൊടുക്കുന്നത്. ഇതിനിടെയാണ് ഡ്രാഗണ്‍ റിലീസാവുന്നതും 150 കോടിയലധികം നേടുന്നതും. പക്ഷെ പ്രദീപ് തന്റെ പ്രതിഫലം കൂട്ടിയില്ലെന്നാണ് നിര്‍മാതാക്കളായ മൈത്രി മൂവീസ് പറയുന്നത്. ശമ്പള വര്‍ധനവ് ആവശ്യപ്പെടാത്ത പ്രദീപ് മാതൃകയാണെന്നും നിര്‍മാതാക്കള്‍ പറയുന്നുണ്ട്.
അതേസമയം ഇന്നാണ് ഡ്യൂഡ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നി്ന്നും ലഭിക്കുന്നത്. മൈത്രി മൂവീസൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം കീര്‍ത്തീശ്വരനാണ്. ശരത്കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരുണ്‍, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രദീപ് ഇന്നലെ കേരളത്തിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates