'ഞാന്‍ നിരീശ്വരവാദിയാണ്, പക്ഷെ അമ്മയ്ക്ക് ദൈവമുണ്ടായിരുന്നു'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രകാശ് രാജ്

വെറുപ്പ് വില്‍ക്കുന്ന രാക്ഷസന്മാര്‍ക്കിത് മനസിലാകില്ല
Prakash Raj
Prakash Raj
Updated on
1 min read

കഴിഞ്ഞ ദിവസമാണ് നടന്‍ പ്രകാശ് രാജിന്റെ അമ്മ സ്വര്‍ണലത അന്തരിച്ചത്. പ്രകാശ് രാജിന്റെ ജീവിതക്കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നതില്‍ വലിയ സ്വാധീനമായിരുന്നു അമ്മ. തന്റെ ജീവിതത്തിലെ രാജ്ഞിയെന്നാണ് പ്രകാശ് രാജ് അമ്മയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇതിനിടെ അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണവും പ്രകാശ് രാജിന് നേരിടേണ്ടി വന്നു.

Prakash Raj
'ഇവർക്ക് ശിക്ഷ മാത്രം പോര'; രഞ്ജിത് കേസില്‍ അമേരിക്കന്‍ മാതൃക വേണമെന്ന് തമ്പി ആന്റണി

ക്രിസ്തുമത വിശ്വാസിയായിരുന്നു സ്വര്‍ണലത. അതിനാല്‍ മതാചാര പ്രകാരം തന്നെയായിരുന്നു സ്വര്‍ണലതയുടെ മൃതദ്ദേഹം മറവുചെയ്തതും. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ താരത്തിനെതിരെ ആക്രമണവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. സ്വയം നിരീശ്വരവാദിയെന്ന് പറഞ്ഞ്, അമ്മയുടെ ശവസംസ്‌കാരം മതാചാര പ്രകാരം നടത്തിയത് പ്രകാശ് രാജിന്റെ ഇരട്ടത്താപ്പാണെന്നായിരുന്നു.

Prakash Raj
പ്രദീപ് രംഗനാഥന്റെ 'ലവ് ഇൻഷുറൻസ് കമ്പനി' തിയറ്ററുകളിലേക്ക്; കേരളത്തിലെത്തിക്കുന്നത് ഗോകുലം മൂവീസ്

സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പ്രകാശ് രാജ് മറുപടി നല്‍കിയിരിക്കുകയാണ്. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ മറുപടി. താന്‍ വിശ്വാസിയല്ലെങ്കിലും അമ്മ വിശ്വസിയായിരുന്നുവെന്നും അതിനെ താന്‍ മാനിക്കുന്നുണ്ടെന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്.

''അതെ. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. പക്ഷെ എന്റെ അമ്മ അവരുടെ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. തന്റെ വിശ്വാസമനുസരിച്ച് മരണാനന്തരചടങ്ങുകള്‍ നടത്തേണ്ട അവരുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരാണ്?'' എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. 'ഇത് നമ്മള്‍ പരസ്പരം നല്‍കുന്ന വളരെ അടിസ്ഥാനപരമായ ബഹുമാനമാണ്. വെറുപ്പ് വില്‍ക്കുന്ന നിങ്ങളെപ്പോലുള്ള രാക്ഷസന്മാര്‍ക്കിത് മനസിലാകില്ല'' എന്നും താരം കുറിക്കുന്നുണ്ട്.

Summary

Prakash Raj gives reply to comments calling him a hypocrite for following Chrisitan rituals in his mother's funeral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prakash Raj, Vijay
Raghav Chadha, Prakash Raj
Relatives say Nithin Raj faced severe torture; funeral today
Prakash Raj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com