'തമിഴ്‌നാട് ആരാധകൂട്ടം, രാഷ്ട്രീയ സമൂഹമായിട്ടില്ല'; വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്; മറുപടി നല്‍കി ടിവികെ അണികള്‍

ടിവികെ അണികളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് പ്രകാശ് രാജ് നേരിടുന്നത്
Prakash Raj, Vijay
Prakash Raj, Vijay
Updated on
1 min read

തമിഴ്‌നാട്ടില്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടി നേടിയ വമ്പിച്ച വിജയത്തില്‍ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. വിജയത്തിന് പിന്നാലെ വിജയ്ക്ക് ആശംസകളുമായി തെന്നിന്ത്യന്‍ സിനിമാ ലോകമാകെ ആശംസകളുമായി എത്തുന്നതിനിടെയാണ് പ്രകാശ് രാജിന്റെ വിമര്‍ശനം. മുമ്പും പലപ്പോഴായി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ പ്രകാശ് രാജ് വിമര്‍ശിച്ചിട്ടുണ്ട്.

Prakash Raj, Vijay
'മരിക്കണമെങ്കില്‍ എന്റെ ആയുസ് തീരണം, അതിന് ഫാന്‍ പൊട്ടി വീണാലും മതി'; ദിവസങ്ങള്‍ മുമ്പ് മരണത്തെക്കുറിച്ച് സന്തോഷ് പറഞ്ഞത്

''കാമരാജ് തോറ്റു. എംകെ സ്റ്റാലിന്‍ തോറ്റു. സമൂഹം ആരാധക കേന്ദ്രീകൃതമായിരിക്കുന്നു. രാഷ്ട്രീയവത്കരിക്കപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചു കഴിഞ്ഞു. രാഷ്ട്രീയ അവബോധം വളര്‍ത്തുകയെന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ യാത്ര തുടരാം. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍, വിജയകരമായി പൊതുജനങ്ങളെ സേവിക്കാന്‍ സാധിക്കട്ടയെന്ന് ആശംസിക്കുന്നു'' എന്നാണ് പ്രകാശ് രാജ് എക്‌സില്‍ കുറിച്ചത്.

Prakash Raj, Vijay
'ചീഫ് മിനിസ്റ്റർ ദളപതി വിജയ്'; 'ജന നായകൻ' ടൈറ്റിൽ കാർഡ് ഇതുമതി എന്ന് നിർമാതാക്കളോട് ആരാധകർ

നേരത്തെ കടുത്ത വിമര്‍ശനങ്ങള്‍ വിജയ്‌ക്കെതിരെ പ്രകാശ് രാജ് ഉന്നയിച്ചിരുന്നു. സിനിമയില്‍ മുഖ്യമന്ത്രിയാകാം പക്ഷെ ജീവിതത്തില്‍ നാട് ഏല്‍പ്പിക്കാനാകില്ലെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. വിജയിയുടെ രാഷ്ട്രീയം സിനിമ മോഡല്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തമിഴ് ഭാഷ, നീറ്റ്, സംസ്ഥാന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങില്‍ മുമ്പ് വിജയ് സജീവമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം ടിവികെ അണികളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് പ്രകാശ് രാജ് നേരിടുന്നത്. 'നിങ്ങള്‍ തമിഴനല്ല. അതിനാല്‍ ഞങ്ങളെക്കുറിച്ച് സംസാരിക്കണ്ട, നിങ്ങളുമൊരു നടനല്ലേ. പക്ഷെ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടു, കര്‍ണാടകയിലുള്ള നിങ്ങളെന്തിന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ വരുന്നു? ഞങ്ങള്‍ക്ക് അറിയാം എന്ത് വേണമെന്ന്. നിങ്ങളുടെ ഉപദേശം വേണ്ട' എന്നിങ്ങനെയാണ് ടിവികെ അണികളുടെ പ്രതികരണങ്ങള്‍.

Summary

Prakash Raj reacts to Vijay and TVK winning Tamilnadu assembly election. Social media ask the actor to stay away from the state's affairs as he is from karnataka.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Raghav Chadha, Prakash Raj
Prakash Raj
Prakash Raj
Allu Arjun, Prakash Raj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com