'പ്രതിയെ കൊണ്ടുപോകാൻ വ്യത്യസ്തമായ ഒരു വണ്ടി വേണം', ഇങ്ങനെ ഒരു കാസ്റ്റിങ് കോൾ ആദ്യം

'പ്രതി പ്രണയത്തിലാണ് ' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സിനിമയിലേക്കു പറ്റിയ വണ്ടി തിരഞ്ഞുകൊണ്ട് രം​ഗത്തെത്തിയത്
ഫേയ്സ്ബുക്ക്
ഫേയ്സ്ബുക്ക്
Updated on
1 min read

ടന്മാരെയും നടിമാരെയും തേടിക്കൊണ്ട് കാസ്റ്റിങ് കോൾ പതിവാണ്. എന്നാൽ നടനെ കൊണ്ടുപോകാനുള്ള വണ്ടി അന്വേഷിച്ച് കാസ്റ്റിങ് കോൾ നടത്തുമോ? മലയാള സിനിമാ ചരിത്രത്തിൽ ആ​ദ്യമായി ഇതാ ഒരു കാസ്റ്റിങ് കോൾ എത്തിയിരിക്കുകയാണ്. 'പ്രതി പ്രണയത്തിലാണ് ' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സിനിമയിലേക്കു പറ്റിയ വണ്ടി തിരഞ്ഞുകൊണ്ട് രം​ഗത്തെത്തിയത്. 

' മിഷന്‍ സി ' എന്ന ചിത്രത്തിനു ശേഷം  വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു പ്രതിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രതിയുടെ പ്രണയവും യാത്രയും വളരെ പ്രധാനപ്പെട്ടതാണ്. സംവിധായകന് പ്രതിയെ കൊണ്ടുപോകാൻ വ്യത്യസ്തമായ വണ്ടി വേണമെന്നാണ് കാസ്റ്റിങ് കോളിൽ പറയുന്നത്. 

20-30 വര്‍ഷത്തിനിടയില്‍ പ്രായപരിധിയുള്ള, എന്നു വെച്ചാല്‍ അത്രയും പഴക്കമുള്ള ഒരു വേണ്ടിയാണ് വേണ്ടത്. പ്രതിക്കും ഒപ്പം പോലീസുക്കാര്‍ക്കും മറ്റു സഹയാത്രകര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന വണ്ടിയാണ് ആവശ്യം. പഴയകാല ബജാജ് ടെംമ്പോ മറ്റഡോര്‍, വോക്‌സ് വാഗന്‍ കോമ്പി ടൈപ്പ് 2 പോലെയുള്ള ഏതു വാഹനങ്ങളുമാകാം. വണ്ടികള്‍ കൈവശമുള്ളവര്‍ 90487 57666 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ വണ്ടിയുടെ ഫോട്ടോകള്‍ അയച്ച് വിവരമറിയിക്കാനാണ് അണിയറ പ്രവർത്തകർ ആവശ്യപ്പെടുന്നത്. വാഗമണ്ണിന്റെ പശ്ചാത്തലത്തില്‍ ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്ന സിനിമയാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com