നടി പ്രീതി സിന്റയും ബ്രെറ്റ് ലീയും പ്രണയത്തിലായിരുന്നുവോ? വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഓസീസ് ഇതിഹാസം

2008-2011 കാലത്താണ് ബ്രെറ്റ് ലീയും പ്രീതി സിന്റയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നത്
Preity Zinta, Brett Lee
Preity Zinta, Brett Lee
Updated on
1 min read

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയകഥകള്‍ എല്ലാകാലത്തും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. അങ്ങനെ ഒരുകാലത്ത് വലിയ ചര്‍ച്ചയായി മാറിയതായിരുന്നു മുന്‍ ഓസീസ് ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും ബോളിവുഡ് നടി പ്രീതി സിന്റയും അടുപ്പത്തിലാണെന്ന വാര്‍ത്ത. ഐപിഎല്ലില്‍ പ്രീതിയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു ബ്രെറ്റ് ലീ.

ബ്രെറ്റ് ലീയും പ്രീതി സിന്റയും പ്രണയത്തിലായിരുവെന്ന റിപ്പോര്‍ട്ടുകള്‍ എല്ലാ ഐപിഎല്‍ കാലത്തും പൊന്തി വരാറുണ്ട്. എന്നാല്‍ നാളിതുവരെ ഈ വാര്‍ത്തകളോട് ഇരു താരങ്ങളും പ്രതികരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ തങ്ങളുടെ പ്രണയ വാര്‍ത്തകളോട് ഓസീസ് ഇതിഹാസം പ്രതികരിച്ചിരിക്കുകയാണ്. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രെറ്റ് ലീയുടെ പ്രതികരണം.

''ഇതാ നിങ്ങള്‍ക്കുള്ള സ്‌കൂപ്പ്. ഞാന്‍ ഒരിക്കലുമൊരു ബോളിവുഡ് താരത്തെ പ്രണയിച്ചിട്ടില്ല'' എന്നാണ് ബ്രെറ്റ് ലീയുടെ പ്രതികരണം. ''പ്രീതി സിന്റയും ഞാനും, അന്നും ഇന്നും വളരെ നല്ല സുഹൃത്തുക്കളാണ്. അന്ന് അവള്‍ പഞ്ചാബ് ടീമിന്റെ ഉടമയായിരുന്നു. ബുദ്ധിമതിയായ സ്ത്രീയാണവര്‍. എനിക്ക് അവരോട് അതിയായ ബഹുമാനമുണ്ട്. അത്തരം കഥകളൊന്നും എന്നെ ബാധിച്ചിരുന്നില്ല. കാരണം സത്യം എനിക്കറിയാം. ജനങ്ങള്‍ക്ക് എന്തും ചിന്തിക്കാം. പക്ഷെ അത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ല'' എന്നും ബ്രെറ്റ് ലീ പറഞ്ഞു.

2008-2011 കാലത്താണ് ബ്രെറ്റ് ലീയും പ്രീതി സിന്റയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. അന്ന് പഞ്ചാബ് കിങ്‌സിന്റെ (അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ്) താരമായിരുന്നു ബ്രെറ്റ് ലീ. പ്രണയ വാര്‍ത്തകള്‍ക്കിടെ ഇരുവരേയും ഒരുമിച്ചൊരു റസ്‌റ്റോറന്റിലും പാപ്പരാസികള്‍ കണ്ടെത്തിയതോടെ വാര്‍ത്ത കാട്ടു തീ പോലെ പടരുകയായിരുന്നു. അതേസമയം 2006 ല്‍ ബ്രെറ്റ് ലീ വിവാഹിതനായിരുന്നു. എലിസബത്ത് കെമ്പിനെയാണ് താരം വിവാഹം കഴിച്ചത്. പക്ഷെ രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. 2014 ല്‍ ബ്രെറ്റ് ലീ ലാന ആന്റേഴ്‌സണെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.

2016 ലാണ് പ്രീതി സിന്റ ജീന്‍ ഗുഡ്ഇനഫിനെ വിവാഹം കഴിക്കുന്നത്. 2021 ല്‍ ഇരുവര്‍ക്കും ഇരട്ടക്കുട്ടികളും ജനിച്ചു. 2018 ല്‍ പുറത്തിറങ്ങിയ വെല്‍ക്കം ടു ന്യൂയോര്‍ക്കാണ് പ്രീതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സണ്ണി ഡിയോളിനൊപ്പം അഭിനയിക്കുന്ന ബട്ട്വാര 1947 ആണ് പ്രീതിയുടെ പുതിയ സിനിമ.

Preity Zinta, Brett Lee
ഗജിനിയിലെ 'സൂപ്പര്‍ വില്ലന്‍'; നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു
Preity Zinta, Brett Lee
'ഞാന്‍ കെട്ടിപ്പിടിച്ചത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ'; സംശയിച്ച് നിന്നപ്പോള്‍ നവ്യ പറഞ്ഞത്; ഓര്‍മ പങ്കിട്ട് സൈജു കുറുപ്പ്
Preity Zinta, Brett Lee
'എന്റെ കണ്ണുകളിലേക്കല്ല, മുഖക്കുരുവിലേക്കാകും അവര്‍ നോക്കുക, പേടിച്ച് പുറത്തിറങ്ങാതായി'; സായ് പല്ലവി പറയുന്നു
Summary

Preity Zinta and Brett Lee were in a relationship? Former Aussies cricketer reveals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com