'എല്ലാ വഴികളും കുംഭ മേളയിലേക്ക്'; പുണ്യ സ്‌നാനം നടത്തി പ്രീതി സിന്റയും കത്രീന കൈഫും

പിങ്ക് നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചാണ് കത്രീന എത്തിയത്
Preity Zinta takes a holy dip in the Maha Kumbh
പ്രീതി സിന്റ
Updated on
1 min read

മുംബൈ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭ മേളയില്‍ പങ്കെടുത്ത് പുണ്യ സ്‌നാനം നടത്തി ബോളിവുഡ് താരം പ്രീതി സിന്റയും. കുംഭമേളയില്‍ എത്തിയതിന്റെ ചിത്രം താരം സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചു.

'എല്ലാ വഴികളും മഹാകുംഭത്തിലേക്ക് നയിക്കുന്നു... സത്യം ശിവം സുന്ദരം', പ്രീതി സിന്റ ചിത്രത്തിനൊപ്പം കുറിച്ചു. പ്രീതി സിന്റയ്ക്കൊപ്പം വീണ കൗശലിനൊപ്പം കത്രീന കൈഫും മഹാകുംഭമേളക്കെത്തി. പിങ്ക് നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചാണ് കത്രീന എത്തിയത്. സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നിവരുമൊത്തുള്ള ചിത്രമാണ് താരം പങ്കിട്ടത്.

ബോളിവുഡില്‍ നിന്നു അക്ഷയ് കുമാര്‍, സോണാലി ബെന്ദ്രെ, വിദ്യുത് ജംവാള്‍, ബോണി കപൂര്‍, വിക്കി കൗശല്‍, തമന്ന ഭാട്ടിയ, നിമ്രത് കൗര്‍, ചന്ദന്‍ റോയ് സന്യ എന്നിവരും മഹാകുംഭമേളയില്‍ പങ്കെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com