'അതിജീവിതയും മഞ്ജു വാര്യരും ദിലീപും പറയുന്നു ഗൂഢാലോചനയുണ്ടെന്ന്; ഒന്നാം പ്രതിയും പറഞ്ഞു ക്വട്ടേഷനാണെന്ന്; അത് അന്വേഷിക്കണ്ടേ?'; ചോദ്യവുമായി പ്രേം കുമാര്‍

അതിജീവിത തനിക്ക് നീതി ലഭിച്ചില്ല എന്ന് പറയുമ്പോള്‍ നമുക്കെങ്ങനെയാണ് ലഭിച്ചുവെന്ന് പറയാനാവുക?
Prem Kumar
Prem Kumarഫയല്‍
Updated on
1 min read

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന പുറത്ത് കൊണ്ടു വരണമെന്ന് നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേം കുമാര്‍. അതിജീവിതയും മഞ്ജു വാര്യരും കേസില്‍ കുറ്റവിമുക്തനായ ദിലീപും പറയുന്നത് ഗൂഢാലോചനയുണ്ടെന്നാണ്. അത് കൃത്യമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും പ്രേം കുമാര്‍ പറഞ്ഞു. ഐഎഫ്എഫ്‌കെ വേദയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രേം കുമാര്‍. ആ വാക്കുകളിലേക്ക്:

ഈ കേസിന്റെ തുടക്കത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു ഇതിനകത്തൊരു ഗൂഢാലോചനയുണ്ടെന്ന്. പിന്നീട് പ്രോസിക്യൂഷനും ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തി. ഒന്നാം പ്രതിയും പറഞ്ഞത് ഗൂഢാലോചനയുണ്ടെന്നും ഇതൊരു ക്വട്ടേഷന്‍ ആണെന്നുമാണ്. അതിജീവിതയും പറഞ്ഞത് അത് തന്നെയാണ്, ക്വട്ടേഷന്‍ ആണെന്ന്. ക്വട്ടേഷന്‍ ആകുമ്പോള്‍ അതിന് പിന്നിലൊരു ഗൂഢാലോചനയുണ്ടാകുമല്ലോ. ഇപ്പോള്‍ വെറുതെ വിട്ട പ്രിയപ്പെട്ട ദിലീപും പറയുന്നത് ഇതിനകത്ത് ഒരു ഗൂഢാലോചനയുണ്ട് എന്നാണ്. പൊതുസമൂഹവും വിശ്വസിക്കുന്നത് ഇതിനകത്തൊരു ഗൂഢാലോചനയുണ്ടെന്നാണ്. അങ്ങനെ വരുമ്പോള്‍ കൃത്യമായി അന്വേഷിക്കണ്ടേ.

ഗൂഢാലോചനയുണ്ടെന്നാണ് വാര്‍ത്തകളില്‍ നിന്നും ബോധ്യമാകുന്നത്. അതില്‍ വ്യക്തത വരണം. എന്താണ് ഗൂഢാലോചന? ആരാണ് നടത്തിയത്? ആര്‍ക്കെതിരെയാണ് ഈ ഗൂഢാലോചന നടന്നിട്ടുള്ളത്? അത് കൃത്യമായി കണ്ടെത്തണം.

എല്ലാവരും ഒരേ സ്വരത്തില്‍ ഗൂഢാലോചന എന്ന് പറയുമ്പോള്‍ കോടതിയ്ക്ക് മാത്രം അത് ബോധ്യമായില്ല എന്ന് പറയുന്നു. ഗൂഢാലോചന അന്വേഷിക്കുകയും കണ്ടെത്തുകയും ഗൂഢാലോചന നടത്തിയവരെ, അവര്‍ ആര് തന്നെയായിരുന്നാലും, ഏറ്റവും മാതൃകാപരമായ ശിക്ഷ നടപ്പാക്കണം. അത് നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്ന നടപടിയായി മാറും.

പൊതുസമൂഹം മൊത്തം ഇപ്പോള്‍ ഒരു ഗൂഢാലോചന സിദ്ധാന്തം വിശ്വസിക്കുന്ന മട്ടാണ്. ഗൂഢാലോചന അന്തരീക്ഷത്തിലെ ശൂന്യതയില്‍ ഉണ്ടാകില്ലല്ലോ. അത് നടത്തിയവരെ കണ്ടെത്തണം. നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. പരമാവധി ശിക്ഷ അവര്‍ക്ക് ഉറപ്പുവരുത്തണം. അതിജീവിത തന്നെ തനിക്ക് നീതി ലഭിച്ചില്ല എന്ന് പറയുമ്പോള്‍ നമുക്കെങ്ങനെയാണ് നീതി ലഭിച്ചുവെന്ന് പറയാനാവുക? അതിജീവിതയെ അനുകൂലിക്കുന്നവരെല്ലാം പറയുന്നത് നീതി ലഭിച്ചിട്ടില്ലെന്നാണ്.

Summary

Prem Kumar wants the conspiracy in actress attack to be investigated. says the court failed to serve justice to the survivor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com