ലെറ്റ്സ് 'പ്രേമലു 2' ​ഗയ്സ്; രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എഡി

നസ്ലിനേയും നമിതയേയും ടാ​ഗ് ചെയ്തുകൊണ്ടാണ് രണ്ടാം ഭാ​ഗത്തിന്റെ പോസ്റ്റർ ഫഹദ് ഫാസിൽ പങ്കുവച്ചത്.
premalu 2
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പ്രേമലു 2
Updated on
1 min read

സൂപ്പർഹിറ്റായി മാറിയ പ്രേമലുവിന് രണ്ടാം ഭാ​ഗം വരുന്നു. കൊച്ചിയിൽ നടന്ന പ്രേമലുവിൻ്റെ വിജയാഘോഷത്തിലാണ് സംവിധായകൻ ​ഗിരീഷ് എഡി രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. ആദ്യ ഭാ​ഗത്തിലുള്ളവർ തന്നെയാകും രണ്ടാം ഭാ​ഗത്തിലും ഒന്നിക്കുക. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പ്രേമലു 2.

premalu 2
'ഞങ്ങൾ പാകിസ്ഥാനിലോ അഫ്​ഗാനിസ്ഥാനിലോ ആണോ?, സ്വന്തം ന​ഗരത്തിൽ ആക്രമിക്കപ്പെട്ടു'; വിഡിയോയുമായി നടി

പ്രേമലുവിലെ സച്ചിന്റേയും റീനുവിന്റേയും പ്രണയം ആരംഭിക്കുന്നിടത്താണ് സിനിമ അവസാനിച്ചത്. അതിനാൽ രണ്ടാം ഭാ​ഗത്തിൽ ഇരുവരുടേയും പ്രണയം പൂത്തു തളിർക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. നസ്ലിനേയും നമിതയേയും ടാ​ഗ് ചെയ്തുകൊണ്ടാണ് രണ്ടാം ഭാ​ഗത്തിന്റെ പോസ്റ്റർ ഫഹദ് ഫാസിൽ പങ്കുവച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാ​വന സ്റ്റുഡിയോസ് തന്നെയാകും ചിത്രം നിർമിക്കുക.അവരുടെ ഏഴാമത് നിർമാണസംരംഭമായിരിക്കും ചിത്രം. ആദ്യ ഭാ​ഗത്തിത്തിലേതുപോലെ ​ഗിരീഷ് എഡിയും കിരൺ ജോഷിയും തന്നെയാകും തിരക്കഥ എഴുതുക. 2025ൽ ചിത്രം പുറത്തെത്തും. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Premalu, Girish AD, Super Sharanya
Girish AD, Naslen
Premalu 2, Girish AD
Girish AD
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com