ഈ വർഷത്തെ ആദ്യ 50 കോടി: ബ്ലോക്ബസ്റ്റര്‍ ഹിറ്റായി പ്രേമലു

റിലീസ് ചെയ്ത് 13ാം ദിവസമാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്
പ്രേമലു പോസ്റ്റര്‍
പ്രേമലു പോസ്റ്റര്‍
Updated on: 
1 min read

മലയാളവും കടന്ന് തെന്നിന്ത്യയാകെ പ്രേമലു പടരുകയാണ്. ബോക്സ് ഓഫിസിൽ വമ്പൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഈ വർഷത്തെ ആദ്യത്തെ 50 കോടി ക്ലബ് ചിത്രമായിരിക്കുകയാണ് പ്രേമലു. റിലീസ് ചെയ്ത് 13ാം ദിവസമാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്. സിനിമയുടെ ആ​ഗോള കളക്ഷനാണ് ഇത്.

പ്രേമലു പോസ്റ്റര്‍
'സണ്ണി വെയിനിന്റെ ഭാര്യയായി അറിയപ്പെടാൻ ആ​ഗ്രഹിക്കുന്നില്ല'; പൊതുവേദിയിൽ ഒന്നിച്ച് വരാത്തതിന്റെ കാരണം പറഞ്ഞ് രഞ്ജിനി കുഞ്ചു

കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റാണ് ചിത്രം. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കളക്‌ഷൻ 26 കോടിയായിരുന്നു. മലയാള സിനിമയിലെ റെക്കോർഡ് ആയിരുന്നു ഇത്. ഏകദേശം 12.5 കോടി ബജറ്റിൽ തീർത്ത ചിത്രമാണ് അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ‘രോമാഞ്ച’ത്തിനു ശേഷം മലയാളത്തിലുണ്ടാകുന്ന മറ്റൊരു സർപ്രൈസ് ഹിറ്റാണ് പ്രേമലു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെബ്രുവരി ഒൻപതിനു റിലീസ് ചെയ്ത പ്രേമലു സംവിധാനം ചെയ്തത് ​ഗിരീഷ് എഡിയാണ്. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് നെസ്ലിനും മമിതയുമാണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മിച്ചത്. ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER