അല്ലിക്കും വ്യാജൻ; ഫേക്ക് പ്രൊഫൈലിനെതിരെ പൃഥ്വിയും സുപ്രിയയും, ആരാധകർക്ക് മുന്നറിയിപ്പ് 

അല്ലിയുടെ പേരിലുള്ള ഒരു വ്യാജ പ്രൊഫൈലാണ് പൃഥ്വിക്കും സുപ്രിയയ്ക്കും തലവേദനയാകുന്നത്
അല്ലിക്കും വ്യാജൻ; ഫേക്ക് പ്രൊഫൈലിനെതിരെ പൃഥ്വിയും സുപ്രിയയും, ആരാധകർക്ക് മുന്നറിയിപ്പ് 
Updated on
1 min read

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലം​കൃത എന്ന അല്ലിയുടെ വിശേഷങ്ങൾ ആരാധകർ ആകാംഷയോടെ ഏറ്റെടുക്കുന്നത് പതിവാണ്. പിറന്നാൾ ദിനങ്ങളിൽ പുറത്തുവവരുന്ന അല്ലിയുടെ പുത്തൻ ചിത്രങ്ങളും കൂട്ടുകാർക്കൊപ്പമുള്ള താരപുത്രിയുടെ കളിനേരങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. എന്നാലിപ്പോൾ അല്ലിയുടെ പേരിലുള്ള ഒരു വ്യാജ പ്രൊഫൈലാണ് പൃഥ്വിക്കും സുപ്രിയയ്ക്കും തലവേദനയാകുന്നത്. 

അല്ലി പൃഥ്വിരാജ് എന്ന പേരിലുള്ള ഈ പേജ് സുപ്രിയയും പൃഥ്വിരാജുമാണ് നിയന്ത്രിക്കുന്നത് എന്നാണ് പ്രൊഫൈലിൽ കുറിച്ചിരിക്കുന്നത്. ഒരു പോസ്റ്റ് പോലും പങ്കുവച്ചിട്ടില്ലെങ്കിലും ഇതിനോടകം 934 ഫോള്ളോവേഴ്സിനെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടെ വ്യാജ പേജിനെതിരെ രം​ഗത്തുവന്നിരിക്കുകയാണ് സുപ്രിയ. 

ഫേക്ക് പ്രൊഫൈലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് പോസ്റ്റ് കുറിച്ചിരിക്കുകയാണ് സുപ്രിയ. തങ്ങളല്ല ഈ പേജ് നിയന്ത്രിക്കുന്നതെന്നും ആറ് വയസ്സുകാരിയായ മകൾ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും സുപ്രിയ കുറിച്ചു. മകൾക്ക് മുതിർന്ന് കഴിഞ്ഞ് ഇത്തരം വിഷയങ്ങളിൽ സ്വയം തീരുമാനമെടുക്കാം, സുപ്രിയ കുറിച്ചു. ഇതേ പോസ്റ്റ് പൃഥ്വിയും തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com